»   » ആഷിക് അബുവിന്റെ നായികയില്‍ ജയസൂര്യ

ആഷിക് അബുവിന്റെ നായികയില്‍ ജയസൂര്യ

Posted By: Super
Subscribe to Filmibeat Malayalam
Jayasurya
രഞ്ജിത്ത് ഒരുക്കിയ കേരള കഫേയെന്ന ആന്തോളജി കൊണ്ടുവന്ന ട്രെന്‍ഡ് അവസാനിക്കുന്നില്ല. കേരള കഫേ മോഡലില്‍ പല പ്രൊജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അമല്‍ നീരദിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന പ്രണയചിത്രങ്ങളുടെ സമാഹാരമാണ് ഇതിലൊന്ന്. അഞ്ചു സുന്ദരികള്‍ എന്ന് പേരിട്ടിരിക്കുന്ന സമാഹാരത്തില്‍ അമല്‍ നീരദ്, ആഷിക് അബു, അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരെല്ലാമാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്.

ഇതില്‍ ആഷിക് അബു ഒരുക്കുന്ന ചിത്രത്തിന് നായികയെന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തേ നായികയില്‍ ബിജു മേനോനും കാവ്യ മാധവനും പ്രധാന പ്രധാന വേഷങ്ങള്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജയസൂര്യയും ചിത്രത്തിലൊരു പ്രധാന റോളില്‍ എത്തുമെന്നാണ് പുതിയ വാര്‍ത്ത.

ആഷിക് അബുവുമായി നല്ലൊരു ബന്ധമാണ് തനിയ്ക്കുള്ളതെന്നും അതിനാല്‍ത്തന്നെ ചിത്രത്തിലേയ്ക്കുള്ള ക്ഷണം നിരസിക്കാനാവുമായിരുന്നില്ലെന്നും ജയസൂര്യ പറയുന്നു. മൂന്നാറാണ് നായികയുടെ ലൊക്കേഷന്‍. കേരള കഫേയിലും ഒരു ചിത്രത്തില്‍ ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അഞ്ച് പുതുതലമുറ സംവിധായകര്‍ അണിനിരക്കുന്ന അഞ്ചു സുന്ദരിമാര്‍ നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ക്കര്‍ സല്‍മാന്‍, റിമ കല്ലിങ്കല്‍, ഇഷ ശെര്‍വാനി തുടങ്ങു പുതുതലമുറ അഭിനേതാക്കളും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ട്.

English summary
Director Aashiq Abu has pulled off a casting coup for his half-hour featurette in the Anju Sundarikal anthology,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam