»   » തിരക്കുള്ള സംവിധായകന്‍ ആവാതെ വിശ്വാസമുള്ള സംവിധായകനാവുക, കെയര്‍ ഓഫ് സൈറാബാനുവിന് ആശംസയുമായി ജയസൂര്യ!

തിരക്കുള്ള സംവിധായകന്‍ ആവാതെ വിശ്വാസമുള്ള സംവിധായകനാവുക, കെയര്‍ ഓഫ് സൈറാബാനുവിന് ആശംസയുമായി ജയസൂര്യ!

Posted By:
Subscribe to Filmibeat Malayalam

കെയര്‍ ഓഫ് സൈറാബാനു തിയറ്ററുകള്‍ കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. ഇതിനോടകം തന്നെ സിനിമ കണ്ട താരങ്ങളെല്ലാം അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.

ചിത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് ജയസൂര്യയും എത്തിയിരിക്കുകയാണ്. മഞ്ജുവിന്റെ അഭിനയത്തെയും സിനിമയിലെ സംവിധായകനെയും എല്ലാം താരം അഭിനന്ദിച്ചിരിക്കുകയാണ്. ഈ കൂട്ടായ്മയുടെ പിന്നില്‍ മറ്റൊരു വിജയത്തിന്റെ കഥകൂടിയുണ്ടെന്നും ജയസൂര്യ പങ്കു വെക്കുന്നു. ഫേസ്ബുക്കിലുടെയാണ് താരം രംഗത്തെത്തിയത്.

കൂട്ടയ്മയുടെ ഗുണം ഇതാണ്

കെയര്‍ ഓഫ് സൈറാബാനുവിന്റെ വിജയത്തില്‍ സന്തോഷം അറിയിച്ച താരം സിനിമയുടെ അണിയറ പ്രവര്‍ത്തകരെയാണ്‌ പ്രശംസിച്ചത്. നവ സംവിധായകനായ ആന്റണി സോണിയും ചിത്രത്തിന്റെ ക്യാമറമാനും എഴുത്തുകാരനുമെല്ലാം ഒന്നിച്ചപ്പോള്‍ ഉണ്ടായ വിജയം ഇത് ആദ്യമല്ല. ഇതവരുടെ കൂട്ടായ്മയുടെ ഗുണമാണെന്നും ജയസൂര്യ പറയുന്നു.

ജയസൂര്യക്കൊപ്പം

ജയസൂര്യ നിര്‍മ്മിച്ച മൂന്നാമിടം എന്ന ഹ്രസ്വ ചിത്രത്തിലാണ് ഈ കൂട്ടം ആദ്യമായി ഒന്നിച്ചത്. ആര്‍ ജെ ഷാന്‍ ആണ് മൂന്നാമിടത്തിന്റെ എഴുത്തുകാരന്‍. മൂന്നാമിടത്തിന്റെ സംവിധായകനാണ് കെയര്‍ ഓഫ് സൈറാബാനുവിന്റെ സംവിധായകന്‍. അതുപോലെ ക്യാമറമാനും, മൂന്നാമിടം എന്ന ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചത്‌.

മൂന്നാമിടം

സ്ത്രീയുടെ ജീവിതത്തില്‍ പുരുഷനുമായുള്ള ശാരീരിക ബന്ധത്തിനപ്പുറം ഒന്നുമില്ലെന്നാ വിചാരം മാറ്റി. സ്ത്രീക്ക് ശക്തി പകരുന്ന മറ്റ് പലതുമുണ്ടെന്ന് കാണിച്ചു തരികയാണ് മൂന്നാമിടത്തിലുടെ. രചന നാരയാണന്‍കുട്ടിയും ഷാനുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ലാഭം ഉണ്ടാക്കാനെന്നുമല്ല

ഷാന്‍ മൂന്നാമിടത്തിന്റെ കഥ വന്നു പറഞ്ഞപ്പോള്‍ ഞാന്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് ഏറ്റത് പൈസയുടെ ലാഭം പ്രതീക്ഷിച്ചായിരുന്നില്ല എന്നാണ് ജയസൂര്യ പറയുന്നത്. ഈ ചിത്രത്തിലുടെ കുറച്ച് പേര്‍ സിനിമയിലേക്ക് വരുമെന്നുള്ള വിശ്വസം തനിക്ക് ഉണ്ടായിരുന്നെന്നും അത് തന്നെയാണ് കെയര്‍ ഓഫ് സൈറാബാനുവില്‍ സംഭവിച്ചതെന്നും താരം പറയുന്നു.

സിനിമയുടെ വിജയത്തില്‍ സന്തോഷമുണ്ട്

സിനിമ കണ്ടപ്പോള്‍ തനിക്ക് നല്ല സന്തോഷം തോന്നി. തിയറ്റര്‍ നിറയെ കുടുംബ പ്രേക്ഷകര്‍ ആയിരുന്നു. 'മഞ്ജു'വിന്റെ ഗംഭീര പ്രകടനം, അതുപോലെ തന്നെ ഷെയ്‌നും, അമിത് ചാക്കാലയ്ക്കല്‍ എന്നിവര്‍ നല്ല പ്രകടനമാണ് കാഴചവെച്ചത്. ക്യാമറയ്ക്ക് മുന്നില്‍ വെള്ളമടിച്ച സീന്‍ അഭിനയിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അതുപോലെ പുതിയ കുട്ടി നിരഞ്ഞ്ജന, എല്ലാവരും നന്നായി ചെയ്തുവെന്നും ജയസൂര്യ പറയുന്നു.

തിരക്കുള്ള സംവിധായകന്‍ ആവാതെ വിശ്വാസമുള്ള സംവിധായകനാവണം

പ്രേക്ഷകരെ രണ്ട് മണിക്കൂര്‍ തിയറ്ററില്‍ ബോറടിപ്പിക്കാതെ ത്രസിപ്പിക്കുന്ന രീതിയില്‍ ഇരുത്തുക ചെറിയ കാര്യമല്ലെന്ന് ആന്റണിയോട് ജയസൂര്യ പറയുന്നു. ഇനിയും ഒരുപാട് നല്ല സിനിമകള്‍ നിനക്ക് ചെയ്യാന്‍ കഴിയട്ടെ എന്നും തിരക്കുള്ള സംവിധായകന്‍ ആവാതെ വിശ്വാസമുള്ള സംവിധായകന്‍ ആവാന്‍ നിനക്കു കഴിയട്ടെ എന്ന് സൈറബാനുവിന്റെ സംവിധായകനായ ആന്റണി സോണിക്ക് ആശംസകളും താരം അറിയിച്ചു.

English summary
Manju Warrier starrer C/O Saira Banu has been receiving good reviews upon its release. Here is what actor Jayasurya has got to say about the movie..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam