»   » ഒടുവില്‍ ജയസൂര്യയുടെ പിഗ്മാന്‍ എത്തുന്നു

ഒടുവില്‍ ജയസൂര്യയുടെ പിഗ്മാന്‍ എത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Pigman
ജയസൂര്യയെ നായകനാക്കി അവിരാ റബേക്ക സംവിധാനം ചെയ്യുന്ന പിഗ്മാന്‍ ചിത്രീകരണം തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. പാതിരാമണല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് പിഗ്മാന്റെ ചിത്രീകരണം നിര്‍ത്തിവച്ചതായിരുന്നു. എന്നാല്‍ പരുക്ക് ഭേദമായിട്ടും ജയസൂര്യ പിഗ്മാന്റെ സെറ്റിലേക്കു മടങ്ങിപ്പോയില്ല. ജയസൂര്യയെ തേടി നടക്കലായിരുന്നു പിന്നീട് സംവിധായകന്റെ ജോലി. ആ നടത്തം പൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷം കഴിയേണ്ടി വന്നു എന്നുമാത്രം. ഒടുവില്‍ ജയസൂര്യ കനിഞ്ഞു പിഗ്മാന്‍ ഇനി തിയറ്ററിലെത്തുകയാണ്.

എന്‍.പ്രഭാകരന്റെ ഇതേ പേരിലുള്ള നോവലാണ് സിനിമയാക്കുന്നത്. മുന്‍പ് ശ്രീനിവാസനെ നായകനാക്കി തകരച്ചെണ്ട എന്ന സിനിമയൊരുക്കിയ അവിര റബേക്കയുടെ പരീക്ഷണചിത്രമാണിത്. തകരച്ചെണ്ടയ്ക്ക് മികച്ച നവാഗത സംവിധായനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

മലയാള ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടാന്‍ പരിശ്രമിക്കുന്ന ശ്രീകുമാര്‍ ആയിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. ആദ്യകാല കമ്യൂണിസറ്റ് നേതാവ് അച്ചുകൂടം മാധവേട്ടന്റെ ആഗ്രഹമായിരുന്നു മകന്‍ ഡോക്ടറ്റേറ്റ് നേടണമെന്നത്. പഠിച്ച് മുന്നേറാനുള്ള ശ്രീകുമാറിന്റെ ശ്രമത്തിന് തിരിച്ചടിയേല്‍ക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പന്നിവളര്‍ത്തല്‍ കേന്ദ്രത്തില്‍ അവന്‍ ജോലിക്കു കയറുന്നു.എന്നാല്‍ അവിടെയും മാനസികമായി ഒറ്റപ്പെടുന്ന ശ്രീകുമാര്‍ മനോനില തകര്‍ന്ന് അവിടുത്തെ ഒരു പന്നിയുടെ ജീവിതത്തിലേക്ക് സ്വയം മാറുന്നു.

രമ്യ നമ്പീശനാണ് നായിക. സുരാജ് വെഞ്ഞാറമൂട് ആണ് മറ്റൊരു പ്രധാന താരം. അനൂപ് മേനോന്റെ സിനിമകളില്‍ തുടര്‍ച്ചയായി അഭിനയിച്ച് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ജയസൂര്യയ്ക്ക് പിഗ്മാന്‍ ഒരു തിരിച്ചുവരവൊരുക്കുമെന്നാണ് പ്രതീക്ഷ നല്‍കുന്നത്.

English summary
Jayasurya does the lead role in 'Pigman' directed by Avira Rebecca. The movie is scripted by M Prabhakaran based on his own story of the same name, which won the Katha Award for the Best Story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam