ജയസൂര്യയും കൂട്ടരും വരിക്കാശ്ശേരിമനയിൽ!! കൂടെ പ്രേതവും, ഭീതി ജനിപ്പിച്ച് പ്രേതം2 ട്രെയിലര്‍
ട്രെയിലർ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതും ഭീതി പരത്തുന്നതുമാണ്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ജയസൂര്യ-രഞ്ജിത് ശങ്കർ ചിത്രമാണ് പ്രേതം 2. ഹൊറർ കോമഡി എന്റർടെയ്മെന്റ് ചിത്രമായ പ്രേതത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. ആദ്യ ഭാഗത്തിലേതുപോലെ മെന്റലിസ്റ്റ് ഡോൺബോസ്കോയായിട്ടാണ് ജയസൂര്യ രണ്ടാം ഭാഗത്തിലും എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്.

ട്രെയിലർ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതും ഭീതി പരത്തുന്നതുമാണ്. ജയസൂര്യയുടെ ഗെറ്റപ്പും ട്രെയിലറിലെ മുഖ്യാകർഷണമാണ്. ആദ്യ ഭാഗവുമായി യാതൊരുവിധ ബന്ധവും രണ്ടാം ഭാഗത്തിനില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. ഒരുപാട് ചിത്രങ്ങളുടെ ലൊക്കേഷനായിരുന്ന ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. അതേ പേരിൽ തന്നെയാണ് മന ചിത്രത്തിലെത്തുന്നതും.
ആദ്യ ഭാഗത്തേതു പോലെ യുവതാരങ്ങൾ പ്രേതം 2വിലും അണിനിരക്കുന്നുണ്ട്. ക്വീന്‍ ഫെയിം സാനിയ ഇയ്യപ്പന്‍, വിമാനം ഫെയിം ദുര്‍ഗ്ഗ കൃഷ്ണന്‍ എന്നിവരാണ് നായികമാര്‍. ഡെയ്ന്‍ ഡേവിഡ്, സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, എന്നിവര്‍ മറ്റ് താരങ്ങൾ. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. വരികളും സംഗീതവും ആനന്ദ് മധുസൂദനന്‍. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.


Click it and Unblock the Notifications











