»   » ജയസൂര്യയും രമ്യ നമ്പീശനും വീണ്ടും

ജയസൂര്യയും രമ്യ നമ്പീശനും വീണ്ടും

Posted By: Super
Subscribe to Filmibeat Malayalam

വിഷയവൈവിധ്യങ്ങള്‍കൊണ്ട് സമ്പന്നമാവുകയാണ് മലയാള സിനിമ. മെട്രോ നഗരജീവിതം, സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, സാമൂഹത്തിലെ മൂല്യച്യുതികള്‍ എന്നിവയ്ക്കു പിന്നാലെ കുട്ടികളും സിനിമയുടെ വിഷയങ്ങളിലേയ്ക്ക് കടന്നുവരുകയാണ്. ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ കുട്ടികളെ ആകര്‍ശിക്കാന്‍ പോന്നൊരു ചിത്രം പിറക്കാന്‍ പോവുകയാണ്.

റോജിന്‍ ഫിലിപ്പ്, ഷനില്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന റോബര്‍ട്ട് ബ്രിഗോസ് മങ്കി പെന്‍ എന്ന ചിത്രമാണ് കുട്ടികളെ വിഷയമാക്കി എത്തുന്നത്. റോജിന്റെയും ഷിനിലിന്റെയും ആദ്യചിത്രമാണ് ഇത്. ജയസൂര്യ, രമ്യനമ്പീശന്‍ എന്നിവരാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. .

ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയെയും അവന്റെ സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കണക്ക് ഹോംവര്‍ക്ക് ചെയ്യാന്‍ കഴിയാതാവുന്ന റിയാന്‍ എന്ന അഞ്ചാം ക്ലാസുകാരനില്‍ നിന്നാണ് കഥ തുടങ്ങുന്നത്. പിന്നീട് കഥയിലേയ്ക്ക് അവന്റെ സുഹൃത്തുക്കളും കടന്നുവരുകയാണ്. ആദ്യ സംരംഭമായതുകൊണ്ടുതന്നെ നായകനും, നായികയ്ക്കും പ്രാധാന്യം നല്‍കി ചിത്രമെടുക്കാതിരിക്കുകയാണെന്ന് സംവിധായകര്‍ പറയുന്നു. അല്‍പം വ്യത്യസ്തതവേണമെന്നതിനാലാണ് കുട്ടികളെ കേന്ദ്രമാക്കിക്കൊണ്ടുള്ള ചിത്രമെടുക്കുന്നതെന്നും ഇവര്‍ പറയുന്നു.

റിയാന്റെ മതാപിതാക്കളായിട്ടാണ് ജയസൂര്യയും രമ്യ നമ്പീശനും അഭിനയിക്കുന്നത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്ന ചിത്രത്തിന് ശേഷം ഇവര്‍ രണ്ടുപേരും ഒന്നിയ്ക്കുന്ന ചിത്രമാണിത്.

ചിത്രത്തില്‍ അഭിനയിക്കുന്ന അഞ്ച് കുട്ടികളും താരസന്തതികളാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ദ്രജിത്തിന്റെ മകളും ബാബു ആന്റണി സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ മക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സാന്ദ്ര തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. രമ്യ നമ്പീശന്റെ സഹോദരന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ ചിത്രത്തില്‍ സംഗീതസംവിധായകനാകുന്നു.

English summary
Jayasurya and Ramya Nambeesan acting as couples in Rojin Philp's and Shanil Mohammed's directorial debut, Robert Brigow's Monkey Pen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam