»   » ആനപ്പിണ്ടത്തിന്റെ ചന്ദനത്തിരിക്ക് വന്‍ ഡിമാന്‍ഡ്!!! ജയസൂര്യയുടെ ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും!!!

ആനപ്പിണ്ടത്തിന്റെ ചന്ദനത്തിരിക്ക് വന്‍ ഡിമാന്‍ഡ്!!! ജയസൂര്യയുടെ ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും!!!

Posted By: Karthi
Subscribe to Filmibeat Malayalam

കൂട്ടുകെട്ടുകളില്‍ നിന്നുണ്ടാകുന്ന സിനിമകള്‍ എന്നും ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്. കാരണം ആ സൗഹൃദത്തിന്റെ വിലയാണ് ആ കൂട്ടുകെട്ടിന്. അത്തരത്തിലുള്ള ഒരു വിജയ കൂട്ടുകെട്ടാണ് ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം മികച്ച വിജയം നേടിയ ചിത്രങ്ങളായിരുന്നു. 

നടിമാരുടെ സംഘടനയുടെ ലക്ഷ്യം, ഉദ്ദേശങ്ങള്‍ ദുരൂഹം!!! സംഘടനയെ വിലക്കിയേക്കും???

മൂന്ന് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത്. ഈ മൂന്ന് ചിത്രങ്ങളും നിര്‍മിച്ചത് ഇരുവരുടേയും നിര്‍മാണ കമ്പനിയായ ഡ്രീസ് എന്‍ ബിയോണ്ടിന്റെ ബാനറിലായിരുന്നു. ഇപ്പോഴിതാ ആ കൂട്ടുകെട്ട് പ്രേതത്തിന് ശേഷം വീണ്ടുമെത്തുകയാണ് ജോയ് താക്കോല്‍ക്കാരന്റെ കഥ തുടരാന്‍. 

രജനികാന്ത് ബിജെപിയിലേക്ക്? അടുത്താഴ്ച മോദിയെ കാണും, അവസരം മുതലെടുത്ത് അമിത് ഷാ

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ആദ്യമായി ഒന്നിച്ച പുണ്യാളന്‍ അഗര്‍ബത്തീസ് ഇരുവരുടേയും കരയിറിലെ ശ്രദ്ധേയ ചിത്രമായിരുന്നു. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചു. ഇരുവരും ഒന്നിച്ചുള്ള നിര്‍മാണ കമ്പിനിക്ക് തുടക്കം കുറിച്ചതും ഈ ചിത്രത്തോടെയായിരുന്നു.

ചന്ദനത്തിരയില്‍ നിന്നും നല്ല സൗരഭ്യമുള്ള ചന്ദനത്തിരി ഉണ്ടാക്കിയ ജോയ് താക്കോല്‍ക്കാരന്‍ എന്ന ജയസൂര്യ കഥാപാത്രം വീണ്ടുമെത്തുകയാണ്. ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

2013ലാണ് പുണ്യാളന്‍ അഗര്‍ബത്തീസ് റിലീസാകുന്നത്. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് ഇരുവരും ചിന്തിച്ചിരുന്നെങ്കിലും ഒന്നാം ഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന കഥ ലഭിക്കാത്തതിനാലാണ് വൈകിയത്. ഇപ്പോള്‍ അങ്ങനൊരു കഥ ലഭിച്ചെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ ജയസൂര്യ കുറിക്കുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പ്രേതത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. കുഞ്ചാക്കോ ബോബന്‍ നായകനായ രാമന്റെ ഏദന്‍തോട്ടമാണ് രഞ്ജിത്ത് ശങ്കര്‍ ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.

സാമൂഹിക പ്രസ്‌കതമായ വിഷയത്തെ കൈകാര്യം ചെയ്ത തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കുപ്പെട്ട സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. ദിലീപ് നായകനായ പാസഞ്ചര്‍ രഞ്ജിത്ത് ശങ്കറിന് പേരും പുരസ്‌കാരങ്ങളും നേടിക്കൊടുത്ത ചിത്രമായിരുന്നു. അതിന് ശേഷം പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്ന ഒരു രഞ്ജിത്ത് ശങ്കര്‍ ചിത്രമാണ് പുണ്യാളന്‍ അഗര്‍ബത്തീസ്.

ജയസൂര്യ എന്ന ഗായകനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ ചിത്രം കൂടെയായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ആശിച്ചവന് ആകാശത്തൂന്നൊരു ആനേക്കിട്ടി എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. പിന്നീട് പല ചിത്രങ്ങളിലും ജയസൂര്യ ഗായകനായി. പൃഥ്വിരാജ് ചിത്രം പാവാടയിലും ജയസൂര്യ ഗാനം ആലപിച്ചു.

നൈല ഉഷയിരുന്നു ചിത്രത്തിലെ നായിക. അജുവര്‍ഗീസ്, ഇന്നസെന്റ്, രചന നാരായണന്‍കുട്ടി, ശ്രീജിത്ത് രവി, ടിജി രവി എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ പുതിയ ചില കഥാപാത്രങ്ങളും കൂടെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

English summary
Director Ranjith Sankar will be teaming up with Jayasurya once again for a sequel to their 2013 superhit movie Punyalan Agarbathis. Punyalan Agarbathis, released in 2013 was a socio-political satire.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam