»   » രമ്യയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

രമ്യയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Jayasurya & Remya Nambeesan
പിഗ്മാന്‍, ഇംഗ്ലീഷ് എന്നീ ചിത്രങ്ങളിലൂടെ പ്രണയയജോഡികളായി തങ്ങള്‍ക്കും അഭിനയിക്കാം എന്ന് തെളിയിച്ച ജയസൂര്യയും രമ്യാ നമ്പീശനും ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിലുടെ വീണ്ടും ഒന്നിക്കുന്നു. നവാഗതരായ റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. ജയസൂര്യയും രമ്യയും ഒന്നിച്ചഭിനയിച്ച ഇംഗ്ലീഷ് ഈയടുത്താണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

ഫ്രൈഡെ, സക്കറിയയുടെ ഗര്‍ഭിണി തുടങ്ങിയ ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രവും നിര്‍മ്മിക്കുന്നത്. എര്‍ണാകുളത്ത് ചിത്രീകരണം ആരംഭിച്ച ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് സാന്ദ്ര തോമസ് ആണ്. മലയാളത്തില്‍ ബാലതാരമായി വന്ന് നായികയായി മാറിയ സനൂഷയുടെ സഹോദരന്‍ സനൂപും ബോബന്‍ സാമുവലിന്റെ മകല്‍ നിധീഷും ചിത്രത്തിന്റെ താരനിരയിലുണ്ട്.

ലണ്ടനിലെ മലയാളികളായ പ്രവാസികളുടെ കഥ പറയുന്ന ശ്യാമപ്രസാദ് ചിത്രമായിരുന്നു ഇംഗ്ലീഷ്. ശ്യമാപ്രസാദിന്റെ സ്ഥിരം കഥപറയല്‍ രീതിയില്‍ നിന്ന് മാറി സഞ്ചരിച്ച ചിത്രം പൂര്‍ണമായും ചിത്രീകരിച്ചത് ലണ്ടനില്‍ തന്നെയാണ്. ജയസൂര്യയും രമ്യയും മികച്ച പ്രകടനം കഴ്ച വച്ചെങ്കിലും ചിത്രത്തിന് മികച്ച വിശേഷണങ്ങളൊന്നും ലഭിച്ചില്ല. ജയസൂര്യയെയും രമ്യയെയും നായികാ നായകന്മാരാക്കി അവിരാ റബേക്ക സംവിധാനം ചെയ്ത ചിത്രമായിരുന്നു പിഗ്മാന്‍.

English summary
Pigman and English, Jayasurya and Remya Nambeeshan are all set to star together in Philips and the Monkey Pen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam