»   » സത്യേട്ടാ ഇങ്ങള് ഏടേയ്ക്കാ ഈ പറക്കണേ: ക്യാപ്റ്റന്‍ സിനിമയിലെ ഒഴിവാക്കിയ സീന്‍ പുറത്ത്

സത്യേട്ടാ ഇങ്ങള് ഏടേയ്ക്കാ ഈ പറക്കണേ: ക്യാപ്റ്റന്‍ സിനിമയിലെ ഒഴിവാക്കിയ സീന്‍ പുറത്ത്

Written By:
Subscribe to Filmibeat Malayalam

മുന്‍ ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റന്‍. ജയസൂര്യ വിപി സത്യനായി അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയിരുന്നത്. അനു സിത്താരയായിരുന്നു ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തിയത്. ദുരന്തപൂര്‍ണമായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന സത്യനെ സെല്ലുലോയ്ഡില്‍ ജയസൂര്യ അവിസ്മരണീയമാക്കിയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ എല്ലാം തന്നെ ഒന്നടങ്കം പറഞ്ഞത്. മലയാളത്തില്‍ ആദ്യമായി ഇറങ്ങിയ സ്‌പോര്‍ട്‌സ് ബയോപിക്ക് ചിത്രങ്ങളിലൊന്നാണ് ക്യാപ്റ്റന്‍.

യുവതാരങ്ങള്‍ പരീക്ഷിച്ചിട്ടും നടന്നില്ല, ഒടുവില്‍ ദിലീപ് സാധിച്ചെടുത്തു! കമ്മാരന്റെ ലുക്ക് കിടിലന്‍!


ചിത്രത്തിന്റെ വിജയത്തോടു കൂടി തുടര്‍ച്ചയായി മൂന്ന് വിജയ ചിത്രങ്ങളാണ് ജയസൂര്യയ്ക്ക് ലഭിച്ചിരുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും ആട് 2വുമായിരുന്നു അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ മറ്റു വിജയചിത്രങ്ങള്‍. 2018ല്‍ ജയസൂര്യയുടെതായി പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു ക്യാപ്റ്റന്‍. തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിട്ടായിരുന്നു ജയസൂര്യ ഈ ചിത്രം ഏറ്റെടുത്തിരുന്നത്. എന്നാല്‍ ആ വെല്ലുവിളി വിജയിച്ചുവെന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ പ്രതികരണങ്ങള്‍ ലഭിച്ചിരുന്നത്.


captain

അതിഭാവുകത്വമില്ലാതെ ചിത്രത്തില്‍ ജയസൂര്യ സത്യനായി ജീവിച്ചുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. വിപി സത്യന്റെ സഹകളിക്കാരനായിരുന്ന ഐ.എം വിജയന്‍ പോലും ജയസൂര്യയോട് എങ്ങനെ ജയാ ഇതെല്ലാം സാധിച്ചുവെന്ന് ചോദിച്ചിരുന്നു. സത്യന്റെ മാനറിസങ്ങളെല്ലാം അതേപോലെ ജയസൂര്യ പകര്‍ത്തിയെടുത്ത് അവതരിപ്പിച്ചുവെന്നാണ് ഐ.എം വിജയന്‍ ചിത്രം കണ്ട ശേഷം അഭിപ്രായപ്പെട്ടിരുന്നത്.


captain

ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ടീസറിനും ട്രെയിലറിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തില്‍ ഗോപിസുന്ദര്‍ ഈണമിട്ട് ശ്രേയാ ഘോഷാല്‍ പാടിയ 'പാല്‍ത്തിര പാടും' എന്നു തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. ക്യാപ്റ്റന്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയൊരു സീന്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ചിതത്തില്‍ ജയസൂര്യയും അനുസിത്താരയും ഉള്‍പ്പെടുന്ന രംഗമാണ് പുറത്തുവന്നിരിക്കുന്നത്.വൈ എസ് രാജശേഖര റെഡ്ഢിയായി മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം വരുന്നു


ടോവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ റിലീസ് പ്രഖ്യാപിച്ചു

English summary
jayasurya's captain movie deleted scene

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X