»   » ജയസൂര്യയുടെ രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യും!!

ജയസൂര്യയുടെ രണ്ട് ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യും!!

Posted By: Sanviya
Subscribe to Filmibeat Malayalam

ജയസൂര്യയുടെ രണ്ട് ചിത്രങ്ങളാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം(ഇടി), പ്രേതം. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് രണ്ട് ചിത്രങ്ങളും ഒരേ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ആഗസ്റ്റ് 12നാണ് റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

നവാഗതനായ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഇടിയില്‍ ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഒരു മെന്റലിസ്റ്റിന്റെ വേഷമാണ് പ്രേതത്തില്‍. ഏറെ പ്രത്യേകതകളോടെ ഒരുങ്ങുന്ന ചിത്രമാണ് പ്രേതം.


pretham-idi

സുസു സുധി വാത്മീകം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം. ഹൊറര്‍ കോമഡി ത്രില്ലര്‍ രൂപത്തിലാണ് ചിത്രം ഒരുക്കുന്നത്. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഒരു ആക്ഷന്‍ ത്രില്ലര്‍ മൂഡിലാണ് ഇടി ഒരുക്കുന്നത്. സുസു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയും ശിവദയും വീണ്ടും ഒന്നിിക്കുന്ന ചിത്രം കൂടിയാണിത്. മാജിക് ലാന്റേണിന്റെ ബാനറില്‍ അജാസും അരുണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Jayasurya's two most awaited projects, Inspector Dawood Ibrahim aka IDI and Pretham, have been slated to be released on the same day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam