»   » സൂപ്പര്‍ ഇടി, ജയസൂര്യയുടെ ഇടി ടീസര്‍

സൂപ്പര്‍ ഇടി, ജയസൂര്യയുടെ ഇടി ടീസര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സുസു സുധി വാത്മീകത്തിന് ശേഷം ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇടി(ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം). ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ടീസറിന്റെ ബാക് ഗ്രൗണ്ട് മ്യൂസിക് ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കും.

നവാഗതനായ സാജിത് യാഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം ജയസൂര്യ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജയസൂര്യയുടെ കരിയറിലെ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.


idi

കേരള-കര്‍ണാടകയിലെ അതിര്‍ത്തിയിലെ കൊല്ലനഹള്ളി എന്ന സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം. കാസര്‍കോട്, മാന്യ എന്നിവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


ശിവദയാണ് ചിത്രത്തില്‍ ചിത്രത്തില്‍ നായിക. സുസു സുധി വാത്മീകത്തിന് ശേഷം ജയസൂര്യയും ശിവദയും വീണ്ടും ഒന്നിക്കുകയാണ്. ബാങ്ക് ഉദ്യോഗസ്ഥയായ നിത്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശിവദ അവതരിപ്പിക്കുന്നത്.


മധുപാല്‍, സുനില്‍ സുഗത, ജോജു ജോര്‍ജ്, സൈജവു കുറുപ്പ്, സമ്പത്ത്, സാജന്‍ പള്ളുരുത്തി, ഗീത എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. മാജിക് ലാന്റേണിനന്റെ ബാനറില്‍ അജാസും അരുണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


English summary
Jayasurya's Idi teaser out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam