»   » അമ്പരപ്പിക്കുന്ന മേക്കോവറുമായി ജയസൂര്യ വീണ്ടും ഞെട്ടിച്ചു, മേരിക്കുട്ടിയുടെ ഫസ്റ്റ് ടീസര്‍ വൈറല്‍!

അമ്പരപ്പിക്കുന്ന മേക്കോവറുമായി ജയസൂര്യ വീണ്ടും ഞെട്ടിച്ചു, മേരിക്കുട്ടിയുടെ ഫസ്റ്റ് ടീസര്‍ വൈറല്‍!

Written By:
Subscribe to Filmibeat Malayalam

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി എത്ര വലിയ സാഹസത്തിനും മുതിരുമെന്ന് ജയസൂര്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രഞ്ജിത് ശങ്കര്‍ ജയസൂര്യ കൂട്ടികെട്ടിലൊരുങ്ങുന്ന മേരിക്കുട്ടിക്ക് വേണ്ടി താരം കാത് കുത്തിയ വാര്‍ത്തയും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലയാള സിനിമയിലെ മികച്ച ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ ഇരുവരും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്.

യുവതാരം നീരജ് മാധവ്‌ വിവാഹിതനാകുന്നു, ആരാണ് താരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരിയെന്നറിയാമോ?


പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒരുമിക്കുന്ന ചിത്രമായ ഞാന്‍ മേരിക്കുട്ടിയുടെ ഫസ്റ്റ് യീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജയസൂര്യയുടെ മേക്കോവര്‍ തന്നെയാണ് ഈ സിനിമയിലെ പ്രധാന പ്രത്യേകത. ഫേസ്ബുക്കിലൂടെ സംവിധായകന്‍ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്.


യുവസഖാക്കളൊക്കെ അടങ്ങിയ സ്ഥിതിക്ക് ഇനി മുതിര്‍ന്ന സഖാവിന്റെ ഊഴം, പരോളുമായി ഇക്ക കളത്തിലേക്ക്, കാണൂ!


ജയസൂര്യയും രഞ്ജിത് ശങ്കറും വീണ്ടും

സുസുധി വാത്മീകം, പുണ്യാളന്‍ അഗര്‍ബത്തീസ്, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ജയസൂര്യയും രഞ്ജിത് ശങ്കറും വീണ്ടും ഒരുമിക്കുകയാണ് ഞാന്‍ മേരിക്കുട്ടിയിലൂടെ. ഈ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ജയസൂര്യയുടെ ആരാധകര്‍ ഏറെ സന്തോഷത്തിലായിരുന്നു.


കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല

പുതിയ സിനിമയ്ക്കായി ഇരുവരും ഒരുമിക്കുന്നുവെന്നും സിനിമയുടെ പേര് ഞാന്‍ മേരിക്കുട്ടിയാണെന്നുമല്ലാതെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.


ജയസൂര്യയുടെ കാതുകുത്ത്

ചിത്രത്തിന് വേണ്ടി കാത് കുത്തുന്ന ജയസൂര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. രണ്ട് കാതും കുത്തിയപ്പോള്‍ തുടക്കത്തില്‍ അല്‍പം വേദന അനുഭവപ്പെട്ടുവെന്നും അത്ര റിസ്‌കുള്ള ജോലിയല്ല ഇതെന്നും താരം വ്യക്തമാക്കിയിരുന്നു.


മേക്കോവറിലൂടെ ഞെട്ടിച്ചു

മുതിര്‍ന്ന താരങ്ങള്‍ അമ്പരപ്പിക്കുന്ന മേക്കോവറുമായി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജയസൂര്യയും ആ ലിസ്റ്റിലേക്ക് ഇടംപിടിച്ചിട്ടുള്ളത്. മേരിക്കുട്ടിയായുള്ള താരത്തിന്റെ നില്‍പ്പ് തന്നെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.


കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി

ഏറ്റെടുത്ത കഥാപാത്രത്തെ മനോഹരമാക്കുന്നതിനായി താരങ്ങള്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് തന്നെ അറിയാവുന്നതാണ്. അത്തരത്തില്‍ ജയസൂര്യ നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മേരിക്കുട്ടിയായി മാറുന്നതിന് താരം നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് അറിയാമെങ്കിലും ഇതായിരുന്നില്ല പലരും പ്രതീക്ഷിച്ചിരുന്നത്.


അവന്റെ കഥ അവളുടേയും

അവന്റെ കഥ അവളുടേയും എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയിട്ടുള്ളത്. ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയാണോ ചിത്രം പറയുന്നതെന്ന സംശയമുണര്‍ത്തുന്ന ടീസറാണ് പുറത്തുവന്നിട്ടുള്ളത്.


ടീസര്‍ കാണൂ

ഞാന്‍ മേരിക്കുട്ടിയുടെ ടീസര്‍ കാണൂ


English summary
Jayasurya's Njan Marykutty Teaser viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam