»   »  പൃഥ്വിയും ചാക്കോച്ചനുമല്ലായിരുന്നു ശരിക്കും മോഹന്‍ലാല്‍ തന്നെയായിരുന്നുവെന്ന് ജയസൂര്യ !!

പൃഥ്വിയും ചാക്കോച്ചനുമല്ലായിരുന്നു ശരിക്കും മോഹന്‍ലാല്‍ തന്നെയായിരുന്നുവെന്ന് ജയസൂര്യ !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ ജയസൂര്യയുടെ ഭാര്യ സരിത അറിയപ്പെടുന്നൊരു ഫാഷന്‍ ഡിസൈനര്‍ ആണെന്ന കാര്യം പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. ജയസൂര്യയുടെ സിനിമയ്ക്ക് വേണ്ടിയും സരിത വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നു. ഫുക്രിയിലെ കോസ്റ്റിയൂം ഡിസൈനര്‍ ആരാണെന്ന് ചിത്രം ഇറങ്ങിയതോടെ പലരും ചോദിച്ചിരുന്നതായി താരം പറയുന്നു.

തന്റെ വസ്ത്രം കണ്ട് ഡിസൈനര്‍ ആരാണെന്ന് നിരവധി പേര്‍ ചോദിച്ചിട്ടുണ്ടെന്ന് മുന്‍പേ തന്നെ ജയസ്യൂര്യ പങ്കുവെച്ചിരുന്നു. ഭാര്യയുടെ സംരംഭമായദേജാവൂ വിന് സകല പിന്തുണയുമായി ജയസൂര്യ സരിതക്കൊപ്പമുണ്ട്. എക്‌സിബിഷന്‍ നടത്തുമ്പോളും മറ്റും സ്ഥിരം സാന്നിധ്യമായി താരം ഭാര്യയ്‌ക്കൊപ്പം ഉണ്ടാവാറുണ്ട്.

കുര്‍ത്തയുടെ ഡിസൈനറെക്കുറിച്ച് ചോദിച്ചു

ഫുക്രി സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരം ജയസൂര്യയുടെ വസ്ത്രം ശ്രദ്ധിച്ചത്. ഡിസൈനര്‍ ആരാണെന്നറിയാനായി ജയസൂര്യയെ വിളിച്ചു. ആ അനുഭവത്തെക്കുറിച്ച് വളരെ രസകരമായി ഫേസ് ബുക്കില്‍ വിവരിച്ചിട്ടുണ്ട് ജയസൂര്യ.

വിളിച്ചത് മോഹന്‍ലാലായിരുന്നു

ഫുക്രി സിനിമ കാണുന്നതിനിടയില്‍ ജയസൂര്യയുടെ കോസ്റ്റിയൂം ശ്രദ്ധിച്ച മോഹന്‍ലാല്‍ താരത്തെ വിളിച്ച് അത് ഡിസൈന്‍ ചെയ്തത് ആരാണെന്ന് ചോദിച്ചു. അത് പോലെ തനിക്കും ഡ്രസ്സ് ഡിസൈന്‍ ചെയ്ത് തരാമോ എന്ന് ചോദിക്കുകയും ചെയ്തു.

മോഹന്‍ലാലിന് വേണ്ടി അതു ചെയ്തു

മോഹന്‍ലാല്‍ ആവശ്യപ്പെട്ടതു പ്രകാരം തന്നെ അദ്ദേഹത്തിന് വസത്രങ്ങള്‍ സരിത ഡിസൈന്‍ ചെയ്തു നല്‍കിയെന്നും ലാലിനോടൊപ്പം ഇരുവരും നില്‍ക്കുന്ന ഫോട്ടോയും താരം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിനെ കണ്ട ശേഷം സരിത പറഞ്ഞത്

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാലിന് വേണ്ടി ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷം സരിത ജയസൂര്യയുമായി പങ്കു വെച്ചു. തന്നെപ്പോലൊരു ഫാഷന്‍ ഡിസൈനര്‍ക്ക് കിട്ടാവുന്ന മികച്ച അംഗീകാരാണ് ഇതെന്ന് സരിത പറയുന്നു.

മോഹന്‍ലാലിന്റെ ഫോണ്‍ വന്നപ്പോള്‍ സംശയിച്ചു

മോഹന്‍ലാലിന്റെ ഫോണ്‍ വന്നപ്പോള്‍ സംശയിച്ചു പോയെന്ന് ജയസൂര്യ കുറിച്ചിട്ടുണ്ട്. ഫുക്രിയിലെപ്പോലെ തനിക്കും രണ്ട് ഡ്രസ്സ് ഡിസൈന്‍ ചെയ്ത് തരുമോ എന്ന് ചോദിച്ചപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയെന്ന് താരം കുറിച്ചിട്ടുണ്ട്.

എത്രയെണ്ണം വേണമെങ്കിലും എത്തിച്ചു തരാം

പൃഥ്വിരാജോ കുഞ്ചാക്കോ ബോബനോ തരുന്ന പണിയാവുമെന്ന സംശയത്തിലായിരുന്നു ആദ്യം എന്നാല്‍ നമ്പര്‍ നോക്കി സ്ഥിരീകരിച്ചതോടെ ശരിക്കും ഞെട്ടിപ്പോയി. എത്രയെണ്ണം വേണമെങ്കിലും എത്തിച്ചു താരമെന്ന് അദ്ദേഹത്തിന് വാക്കു നല്‍കുകയും ചെയ്തു.

മോഹന്‍ലാലിന്റെ വീട്ടില്‍ പോയി

ആവശ്യപ്പെട്ടതു പ്രകാരമുള്ള വസ്ത്രങ്ങളുമായി ജയസൂര്യയും സരിതയും കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ സന്ദര്‍ശിച്ചു.

വേറെയും ഡിസൈന്‍ ചെയ്തു

മോഹന്‍ലാല്‍ ആവശ്യപ്പെട്ടതു കൂടാതെ അദ്ദേഹത്തിന് വേണ്ടി വേറെയും ഡിസൈന്‍ ചെയ്തിരുന്നു. ഓരോന്നായി ഇട്ട് അദ്ദേഹം വന്നപ്പോള്‍ ഭാര്യയുടെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു താരം.

നവരസത്തിനും അപ്പുറത്തെ ഭാവങ്ങള്ഡ

താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞു വന്ന മോഹന്‍ലാലിനെ കണ്ടപ്പോള്‍ സരിതയുടെ മുഖത്ത് നവരസത്തിനും അപ്പുറത്തുള്ള ഭാവങ്ങള്‍ കമ്ടുവെന്നും ജയസൂര്യ കുറിച്ചിട്ടുണ്ട്.

തിരികെ വരുമ്പോള്‍ പറഞ്ഞത്

മോഹന്‍ലാലിന് വസ്ത്രങ്ങള്‍ നല്‍കിയ തിരികെ വരുന്നതിനിടയിലാണ് സരിത അക്കാര്യം ജയസൂര്യയോട് പറഞ്ഞത്. തന്നെപ്പോലെയുള്ള ഒരു ഫാഷന്‍ ഡിസൈനര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇത്തരമൊരു അവസരം. ഇത് മതി തനിക്കെന്ന് ഭാര്യ പറഞ്ഞുവെന്ന് ജയസൂര്യ കുറിച്ചിട്ടുണ്ട്.

വസ്ത്രാലങ്കാരത്തിലൂടെ സിനിമയിലേക്ക്

ഭര്‍ത്താവിനും മക്കള്‍ക്കും വെണ്ടി വസ്ത്രങ്ങളൊരുക്കിയാണ് സരിത ഫാഷന്‍ ഡിസൈനിങ്ങ് തുടങ്ങിയത്. പിന്നീടത് ദേജാവൂ ആയി മാറി. എന്നാല്‍ ഇതു കൂടാതെ സിനിമയ്ക്ക് വേണ്ടിയും സരിത വസ്ത്രാലങ്കാരം നടത്തിയിട്ടുണ്ട്.

ജയസൂര്യയ്ക്ക് വേണ്ടി

പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, ഫുക്രി തുടങ്ങിയ ചിത്രങ്ങളില്‍ ജയസൂര്യയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഒരുക്കിയത് സരിതയാണ്.

എക്‌സിബിഷനുകളുമായി സജീവമാണ്

പനമ്പിള്ളി നഗറിലെ സ്വന്തം ബൂട്ടീക്കിന് പുറമേ കേരളത്തിലെ മറ്റു ജില്ലകളില്‍ എക്‌സിബിഷനും നടത്താറുണ്ട് സരിത. ദേജാവൂവിന്റെ സകല പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി ജയസൂര്യ സരിതയ്‌ക്കൊപ്പമുണ്ട്.

English summary
Jayasurya and Saritha meeting with Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam