»   » ജയസൂര്യയെ നായകനാക്കി സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രം, അപ്പോള്‍ മോഹന്‍ലാല്‍ ചിത്രമോ?

ജയസൂര്യയെ നായകനാക്കി സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രം, അപ്പോള്‍ മോഹന്‍ലാല്‍ ചിത്രമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ നായകനാക്കിയുള്ള പുതിയ ചിത്രം ഒരുക്കാനിരിക്കുമ്പോഴായിരുന്നു സിദ്ധാര്‍ത്ഥിന് അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നത്. എന്നാല്‍ അപകടത്തിന് ശേഷമുള്ള വിശ്രമ വേളയില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രീ പ്രോഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് മുമ്പ് ജയസൂര്യയെ നായകനാക്കി സിദ്ധാര്‍ത്ഥ് മറ്റൊരു ചിത്രം ഒരുക്കുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കും. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് പുതിയ പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.

jayasurya

കമല്‍ സംവിധാനം ചെയ്യുന്ന നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ സിദ്ധാര്‍ത്ഥ് പത്ത് മലയാളം സിനിമകളില്‍ അഭിനയിച്ചു. 2012ല്‍ ജിഷ്ണുവിനെയും റീമ കല്ലിങ്കലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ നിദ്രയാണ് സിദ്ധാര്‍ത്ഥിന്റെ ആ സംവിധാന സംരംഭം.

കഴിഞ്ഞ സെപ്തംബറിലായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന് അപ്രതീക്ഷിത അപകടം സംഭവിക്കുന്നത്. തലയില്‍ നിന്ന് രക്തസ്രാവവും തലയോട്ടിക്ക് പരിക്കും പറ്റിയ സിദ്ധാര്‍ത്ഥ് അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

English summary
Jayasurya in Sidharth Bharathan’s next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam