»   » രാജുവിനെയും ചാക്കോച്ചനെയും ചീത്തയാക്കി, സംവിധായകനില്‍ നിന്ന് വഴക്കും കിട്ടിയെന്ന് ജയസൂര്യ

രാജുവിനെയും ചാക്കോച്ചനെയും ചീത്തയാക്കി, സംവിധായകനില്‍ നിന്ന് വഴക്കും കിട്ടിയെന്ന് ജയസൂര്യ

Posted By: Nihara
Subscribe to Filmibeat Malayalam

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വളരെ ഡീസന്റായ ആള്‍ക്കാരായിരുന്നു. അപൂര്‍വമായി മാത്രം തമാശ പറഞ്ഞിരുന്നവരായിരുന്നു ഇരുവരും. വളരെ റിസര്‍വ്ഡ് ആയ സ്വഭാവത്തിനുടമകളായിരുന്നു ഇവര്‍. എന്നാല്‍ അവരെ ചീത്തയാക്കിയത് താനാണെന്ന് ജയസൂര്യ പറഞ്ഞു. സ്വപ്‌നക്കൂടിന്റെ ഷൂട്ടിങ്ങിനിടയിലുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.

മനോരമ ന്യൂസിന്റെ മൈ സെല്‍ഫ് ജയസൂര്യ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ജയസൂര്യ ഇക്കാര്യം പങ്കുവെച്ചത്. സ്വപ്‌നക്കൂടിന്റെ സമയത്ത് താന്‍ ഉഴപ്പനായിരുന്ന നടനായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.

രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് ജയസൂര്യ

അശ്രദ്ധയോടെ നിന്ന് ഒരുപാട് ടേക്ക് എടുക്കേണ്ടി വന്നു. അധികം തമാശ പറയാത്ത ചാക്കോച്ചനെയും രാജുവിനെയും ചീത്തയാക്കിയത് താനാണെന്നും ജയസൂര്യ പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞു പോകുമ്പോഴേക്കും അവരും തമാശ പറയാനും ചളിയടിക്കാനും തുടങ്ങി. അവരെ ചീത്തയാക്കിയത് താനാണെന്ന് കമല്‍ സാറും പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

സിനിമയ്ക്ക് പുറത്തും നല്ല സൗഹൃദം

സിനിമയ്ക്കും പുറത്തും അവരുമായി നല്ല സൗഹൃദം ഉണ്ടായിരുന്നതുകൊണ്ടാണ് സ്‌ക്രീനിലും മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യാന്‍ കഴിഞ്ഞതെന്നും ജയസൂര്യ.

സിനിമയെ സീരിയസായി എടുത്തു തുടങ്ങി

തുടക്കത്തില്‍ വളരെ ഉഴപ്പനായിരുന്നു താനെന്നും ജയസൂര്യ പറഞ്ഞു. ഡയലോഗൊക്കെ തെറ്റിച്ചു പറഞ്ഞ് കൂടുതല്‍ ടേക്ക് എടുക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.

സിനിമയെ ഗൗരവത്തോട് കൂടി കാണാന്‍ തുടങ്ങി

തുടക്കത്തില്‍ ഉഴപ്പനായിരുന്നുവെങ്കിലും പിന്നീട് സിനിമയെ ഗൗരവത്തോട് കൂടി കാണാന്‍ തുടങ്ങി. സിനിമ കരിയറാക്കി എടുക്കാനും തീരുമാനിച്ചു.

English summary
Jayasurya is talking about shooting experiences of the film Swapnakoodu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam