»   » തമിഴ്‌നാട് പോലീസിനെ പേടിച്ചു വിറച്ച ജയസൂര്യയും പൃഥ്വിയും, പോണ്ടിച്ചേരിയില്‍ അന്ന് സംഭവിച്ചത് ??

തമിഴ്‌നാട് പോലീസിനെ പേടിച്ചു വിറച്ച ജയസൂര്യയും പൃഥ്വിയും, പോണ്ടിച്ചേരിയില്‍ അന്ന് സംഭവിച്ചത് ??

Posted By: Nihara
Subscribe to Filmibeat Malayalam
യുവതാരങ്ങളില്‍ ശ്രദ്ധേയരായ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും സിനിമയ്ക്കുമപ്പുറത്ത് മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് മൂവരും. ഇവര്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴെല്ലാം പ്രേക്ഷകരും കൂടെ ചിരിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത സ്വപ്‌നക്കൂടില്‍ മൂവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നീട് ഈ കൂട്ടുകെട്ട് സിനിമയില്‍ കണ്ടിട്ടില്ല. എന്നാല്‍ സിനിമയക്ക് അപ്പുറത്തുള്ള വേദിയിലെല്ലാം ഇവര്‍ സജീവമാണ്.

ചാക്കോച്ചന്‍, പൃഥ്വിരാജ്, ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കമല്‍ ചിത്രമായിരുന്നു സ്വപ്‌നക്കൂട്. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ചില രസകരമായ സംഭവങ്ങളും നടന്നിരുന്നു.

പോണ്ടിച്ചേരിയിലെ ഷൂട്ടിങ്ങ്

സ്വപ്‌നക്കൂട് സിനിമയിലുടനീളം മൂവര്‍സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് തന്നെയാണ് ഈ കഥയിലെയും പ്രധാന കഥാപാത്രം. ഷൂട്ടിങ്ങിന് ഉപയോഗിച്ച് കഴിഞ്ഞ് സ്ഥലം കാണുന്നതിനും കറങ്ങി നടക്കുന്നതിനുമായും വണ്ടി ഉപയോഗിച്ചിരുന്നു. താരങ്ങള്‍ കറങ്ങി നടക്കുന്നതിനിടയിലാണ് ഇക്കാര്യം സംഭവിച്ചത്.

കറങ്ങി നടക്കുന്നതിനിടയില്‍ സംഭവിച്ചത്

സ്വപ്‌നക്കൂടിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് താരങ്ങള്‍ കറങ്ങി നടക്കുന്നതിനിടയിലാണ് താരങ്ങള്‍ പോലീസ് പിടിയിലായത്. വണ്‍വേ തെറ്റിച്ച് വാഹനമോടിച്ചതിനാണ് താരങ്ങളെ പോലീസ് പൊക്കിയത്.

ജയസൂര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല

പോലീസുകാരന് പൈസ കൊടുത്ത് രക്ഷപ്പെടാനാണ് പൃഥ്വിരാജ് ശ്രമിച്ചത്. എന്നാല്‍ ജയസൂര്യയ്ക്ക് അതിഷ്ടപ്പെട്ടില്ല. തമിഴ് നാട്ടിലുള്ളവരൊക്കെ സിനിമാ താരങ്ങളെ ആരാധിക്കുന്നവരായതിനാല്‍ പൈസ കൊടുക്കാതെ രക്ഷപ്പെടാനാവുമെന്നാണ് ജയസൂര്യ കരുതിയത്.

സിനിമാ താരങ്ങളാണെന്ന് പറഞ്ഞപ്പോള്‍

ജയസൂര്യയുടെ ഐഡിയ പ്രകാരം തങ്ങള്‍ സിനിമാ താരങ്ങളാണെന്നും ഷൂട്ടിങ്ങിനിടയില്‍ സ്ഥലം കാണാനായി വന്നതാണെന്നും അറിയിച്ച താരങ്ങളോട് കൂടുതല്‍ പൈസ ആവശ്യപ്പെട്ടു. നൂറു രൂപയ്ക്ക് പ്രകാരം അഞ്ഞൂറു രൂപ കൊടുത്താണ് പിന്നെ അവിടെ നിന്നും താരങ്ങള്‍ രക്ഷപ്പെട്ടത്.

English summary
Background stories of the film Swapnakoodu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam