»   » മാങ്ങാപ്പറിയും ചളിക്കുത്തുമായി ജയസൂര്യയും

മാങ്ങാപ്പറിയും ചളിക്കുത്തുമായി ജയസൂര്യയും

Posted By:
Subscribe to Filmibeat Malayalam
മാങ്ങാപ്പറി... ചളിക്കുത്ത്... മാങ്ങാപ്പറി... ചളിക്കുത്ത്.... കടപ്പുറത്തെ പിള്ളാരെ നൃത്തം പഠിപ്പിച്ച രാധയുടെ വിദ്യ ആരും മറക്കാന്‍ വഴിയില്ല. ദിലീപ് അവതരിപ്പിച്ച ചാന്തുപ്പൊട്ട് കണ്ടവരെയെല്ലാം ഏറെ രസിപ്പിച്ച രംഗമായിരുന്നു ഇത്. ഇപ്പോഴിതാ ദിലീപിന്റെ വഴി പിന്തുടര്‍ന്ന് മലയാളത്തിലെ മറ്റൊരു യുവതാരം കൂടി ചാന്തുപ്പൊട്ടാവാനുള്ള ഒരുക്കത്തിലാണ്. ഷാഫി സംവിധാനം ചെയ്യുന്ന 101 വെഡ്ഡിങിലൂടെ ജയസൂര്യയാണ് ചാന്തുപ്പൊട്ടായി അവതാരമെടുക്കുന്നത്.

ചിത്രത്തില്‍ സ്‌ത്രൈണഭാവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നൃത്ത അധ്യാപകന്റെ വേഷത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപ് അവതരിപ്പിച്ച ചാന്തുപ്പൊട്ടിലെ രാധയെന്ന കഥാപാത്രവുമായി തന്റെ വേഷം താരതമ്യം ചെയ്യപ്പെടുമെന്ന് അറിയാമെന്ന് ജയസൂര്യ പറയുന്നു. അതു കൊണ്ടു തന്നെ തന്റെ ചാന്തുപ്പൊട്ടിന് ഒരു വ്യത്യസ്തത വരുത്താനുള്ള ശ്രമത്തിലാണ് നടന്‍. എന്റെ കഥാപാത്രത്തിന് പുതിയ രൂപഭാവങ്ങള്‍ നല്‍കാന്‍ ഞാന്‍ ശ്രമിയ്ക്കും. ജയസൂര്യ വ്യക്തമാക്കി.

നൂറ്റിയൊന്നു പേരുടെ ഒരു സമൂഹവിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന മൂന്ന് യുവാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബിജു മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റ് താരങ്ങള്‍. നായികാ നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. ഫിലിം ഫോക്‌സിന്റെ ബാനറില്‍ റാഫി, ഷാഫി, ഹസൈനാര്‍, ഷലീല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

English summary
The character played by Jayasurya in Shafi’s latest film 101 Weddings is a dance teacher, with feminine mannerisms

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam