»   » ജയസൂര്യ അവഗണിച്ച വേഷത്തിനാണ് സുദേവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്

ജയസൂര്യ അവഗണിച്ച വേഷത്തിനാണ് സുദേവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്

Posted By:
Subscribe to Filmibeat Malayalam

അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യക്ക് പുരസ്‌കാരം നല്‍കിയില്ല എന്നത് ഇപ്പോള്‍ വലിയൊരു വാര്‍ത്തയും വിവാദവുമായി മാറിയിരിക്കുന്നു. ശരിയാണ് അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയത്തിന് തീര്‍ച്ചയായും ജയസൂര്യ അംഗീകരിക്കപ്പെടണം.

ജയസൂര്യക്ക് പുരസ്‌കാരം കിട്ടാത്തതില്‍ പലരും പഴിയ്ക്കുന്നത് നിവിന്‍ പോളിയെയാണ്. എന്നാല്‍ നിവിന്‍ പോളിയ്‌ക്കൊപ്പം മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട മറ്റൊരാളും കൂടെയുണ്ട് സുദേവ് നായര്‍.

jayasurya-sudev-nair

എംബി പദ്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുദേവ് നായര്‍ക്ക് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്. സ്വര്‍ഗാനുരാഗികളുടെ കഥ പറഞ്ഞ ചിത്രം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹത നേടി.

എന്നാല്‍ മൈ ലാഫ് പാര്‍ട്‌നര്‍ എന്ന ചിത്രത്തിലെ സുദേവ് നായര്‍ അവതരിപ്പിച്ച കിരണ്‍ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ജയസൂര്യയെ ആയിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകന്‍ പദ്മകുമാര്‍.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. മൈ ലൈഫ് പാര്‍ട്‌നര്‍ എന്ന ചിത്രം ഉണ്ടായതിന് പിന്നിലെ കഷ്ടപ്പാടും പദ്മകുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. പോസ്റ്റ് വായിക്കൂ....

അഭിനന്ദനങ്ങൾക്ക് നന്ദി. ഒരു പാട് വേദനിച്ചതുകൊണ്ടാവാം സന്തോഷത്തേക്കാളേറെ ആശ്വാസമാണ് തോന്നുന്നത്. പ്രസവം കഴിഞ്ഞ് ശ്വാസം ...

Posted by Padma Kumar on Tuesday, August 11, 2015
English summary
Director M.B. Padmakumar whose My Life Partner bagged the State Award for the Best Actor and Second Best Film says the role, which Sudev Nair did was initially offered to actor Jayasurya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam