ജയസൂര്യ വീണ്ടും ഗായകന്‍

By Lakshmi

പുണ്യാളന്‍ അഗര്‍ബത്തീസിലെ 'ആശിച്ചവന് ആകാശത്തൂന്നൊരാനേക്കിട്ടി...' എന്ന ഗാനം ഹിറ്റായതോടെ ജയസൂര്യയിലെ ഗായകന് വീണ്ടും അവസരം ലഭിയ്ക്കുന്നു. ബോബന്‍ സാമുവല്‍ ഒരുക്കുന്ന ഹാപ്പി ജേര്‍ണിയെന്ന ചിത്രത്തിലാണ് ജയസൂര്യ വീണ്ടും ഗായകനാകുന്നത്. ഗോപി സുന്ദര്‍ ഈണം നല്‍കിയ ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്.

താരങ്ങളെ ഗായകരാക്കുന്നതില്‍ പ്രധാനിയാണ് ഗോപി സുന്ദര്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം തുടങ്ങിയ താരങ്ങളിലെ ഗായകരെ പുറത്തെടുത്ത ഗോപി സുന്ദര്‍തന്നെയാണ് ജയസൂര്യയെ വീണ്ടും ഗായകനാക്കുന്നത്.

Jayasurya

അന്ധനായ ക്രിക്കറ്റ് കളിക്കാരനായ അരുണ്‍ എന്ന കഥാപാത്രത്തെയാണ് ഹാപ്പി ജേര്‍ണിയില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നത് അപര്‍ണ ഗോപിനാഥാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കാഴ്ചയില്ലാത്തവരുമായി ഇടപഴകാന്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ അന്ധതയെക്കുറിച്ച് ധരിച്ചുവച്ചിരുന്ന പല കാര്യങ്ങളും തിരുത്തേണ്ടിവന്നുവെന്ന് ജയസൂര്യ പറയുന്നു.

ഏവര്‍ക്കും കാഴ്ചയുണ്ട്, കണ്ണില്ലാത്തവരുടെ കാഴ്ച കാതുകളാണെന്നാണ് ജയസൂര്യ പറയുന്നത്. ചിത്രത്തിന്റെ പെര്‍ഫക്ഷനുവേണ്ടി ജയസൂര്യ അന്ധനായി തെരുവില്‍ നടന്ന് പരിശീലനം നടത്തിയത് നേരത്തേ വാര്‍ത്തയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X