»   » ട്വന്‍റി ട്വന്‍റി ഷൂട്ടിങ്ങിനിടയിലെ ആ സംഭവം കാരണമാണ് ജോഷിയും ജയസൂര്യയും അകന്നത്!

ട്വന്‍റി ട്വന്‍റി ഷൂട്ടിങ്ങിനിടയിലെ ആ സംഭവം കാരണമാണ് ജോഷിയും ജയസൂര്യയും അകന്നത്!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ സംവിധായകരിലൊരാളാണ് ജോഷി. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷി ഗോപിയുമൊക്കെ അറിയപ്പെടുന്ന താരങ്ങളായി മാറുന്നതിന് മുന്‍പേ തന്നെ അദ്ദേഹം അവരെ നായകനാക്കി സിനിമയെടുത്തിരുന്നു.

സൂര്യയും ജ്യോതികയും അപ്രതീക്ഷിതമായി മുന്നിലെത്തിയപ്പോള്‍ നിവിന്‍ പോളി ചെയ്തത്? കൊച്ചുണ്ണി ഞെട്ടിയോ?

സിനിമാമേഖലയിലെ എല്ലാവരും ഒരേ പോലെ ബഹുമാനിക്കുന്ന സംവിധായകന്‍ കൂടിയാണ് ജോഷി. അദ്ദേഹവും ജയസൂര്യയും തമ്മിലുള്ള രസകരമായൊരു സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് മണിയന്‍പിള്ള രാജു. ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്.

ട്വന്റി ട്വന്റിയുടെ ഷൂട്ടിങ്ങിനിടയില്‍

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ചിത്രമായിരുന്നു ട്വന്റി ട്വന്റി. ചിത്രത്തില്‍ നയന്‍താരയുടെ നൃത്തം ഷൂട്ട് ചെയ്യുന്നതിനിടയിലുണ്ടായ സംഭവത്തെക്കുറിച്ചാണ് മണിയന്‍പിള്ള രാജു വിവരിക്കുന്നത്.

ജയസൂര്യയുടെ വിളി

നൃത്തരംഗം ചിത്രീകരിക്കുന്നതിനാല്‍ യുവതാരങ്ങളെല്ലാം സെറ്റിലുണ്ടായിരുന്നു. ഷൂട്ടിങ്ങിനിടയിലെ ഇടവേളകളില്‍ ജയസൂര്യ എടാ ജോഷി എന്തായെടാ വേഗമാകട്ടെ എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

വായും പൊളിച്ച് നില്‍ക്കാതെ വേഗം വാ

സെറ്റിലുള്ള ഒരു പയ്യന്‍ തന്റെ പേര് വിളിച്ച് ഡയലോഗ് അടിക്കുന്നത് സംവിധായകന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് വീണ്ടും ജയസൂര്യ ഡയലോഗ് അടിച്ചത്. വായും പൊളിച്ച് നില്‍ക്കാതെ വേഗം വാ ജോഷിയെന്നായിരുന്നു താരം പറഞ്ഞത്.

പ്രൊഡക്ഷന്‍ മാനേജരെ വിളിച്ച് ചോദിച്ചു

തന്റെ പേര് വിളിച്ച് വായില്‍ തോന്നിതയ് വിളിച്ച് പറയുന്ന സംഭവത്തെക്കുറിച്ച് അറിയുന്നതിനായി സംവിധായകന്‍ പ്രൊഡക്ഷന്‍ മാനേജരെ വിളിച്ചു. ജയസൂര്യ തന്റെ മേക്കപ്പ്മാനെ വിളിച്ചതാണെന്നും അയാളുടെ പേര് ജോഷിയാണെന്നുമായിരുന്നു പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞത്.

പേര് ചോദിച്ചപ്പോള്‍

മേക്കപ്പ്മാനെ വിളിച്ച് പേര് ചോദിച്ചപ്പോഴാവട്ടെ പേര് മുരളിയെന്ന് മാറ്റിപ്പറയുകയും ചെയ്തു. ജോഷി എന്ന പേര് പറഞ്ഞാല്‍ സംവിധായകന് ഇഷ്ടമായില്ലെങ്കിലോയെന്ന് കരുതിയാണ് പേര് മാറ്റിപ്പറഞ്ഞത്.

ജയസൂര്യയെ കണ്ടിട്ടില്ല

തന്നെ കളിയാക്കാന്‍ വേണ്ടി ജയസൂര്യ മനപ്പൂര്‍വ്വം ഒപ്പിച്ച പരിപാടിയാണെന്ന് ജോഷി വിശ്വസിക്കുന്നത് കൊണ്ടാണോയെന്നറിയില്ല പിന്നീട് ജോഷിയുടെ ഒരു പടത്തിലും ജയസൂര്യയെ കണ്ടിട്ടില്ലെന്ന് മണിയന്‍പിള്ള രാജു പറയുന്നു.

English summary
Maniyanpilla Raju is talking about Jayasurya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam