»   » ഒരേ വേദിയില്‍ മികച്ച വില്ലനായും സഹനടനായും ജയസൂര്യ

ഒരേ വേദിയില്‍ മികച്ച വില്ലനായും സഹനടനായും ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam

ജയസൂര്യയ്ക്ക് ഈ വര്‍ഷത്തെ സിമ (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്) ഇരട്ടി മധുരമാണ്. അധികമാര്‍ക്കും കിട്ടാത്ത ഒരു അവസരമാണ് ഇത്തവണ ജയസൂര്യ നേടിയത്. ഒരു വേദിയില്‍ വച്ചു തന്നെ രണ്ട് പുരസ്‌കാരം.

ജീവിതത്തില്‍ ആദ്യമായാണ് ഒരു വേദിയില്‍ നിന്നു തന്നെ രണ്ട് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നതെന്ന് ജയസൂര്യ പറഞ്ഞു. അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള പുരസ്‌കാരവുമാണ് ജയസൂര്യ സിമയില്‍ നിന്നും ഏറ്റുവാങ്ങിയത്.


jayasurya-siima

ജയസൂര്യയുടെ നന്ദി സിമയ്ക്ക് മാത്രമല്ല, ചിത്രങ്ങളുടെ സംവിധായകരായ രാംദാസിനും (അപ്പോത്തിക്കരി), അമല്‍ നീരദിനും (ഇയ്യോബിന്റെ പുസ്തകം) നന്ദി പറയാന്‍ നടന്‍ മറന്നില്ല.


ഓരോ അംഗീകാരങ്ങളും വലിയ തിരിച്ചറിവുകളാണെന്ന് ജയസൂര്യ പറഞ്ഞു. സിനിമയിലും ജീവിതത്തിലും വ്യത്യസ്തകളോടെ ഇനിയും ഒരുപാട് മുന്നേറാനുള്ള തിരിച്ചറിവുകള്‍. ഒപ്പം, ലോക സിനിമയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ദുബായില്‍ വെച്ച്, ഈ ചടങ്ങ് നടന്നപ്പോള്‍, നമ്മുടെ മലയാള സിനിമയും ലോകത്തിന് മുന്നില്‍ ആദരിക്കപ്പെടുകയായിരുന്നു - ജയസൂര്യ തന്റെ ഫേസ്ബുക്കിലെഴുതി

English summary
Jayasurya won two awards from SIIMA 2015 for best villain and supporting role

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam