TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ജയസൂര്യയുടെ 'മത്തായി കുഴപ്പക്കാരനല്ല'
അക്കു അക്ബറും ജയസൂര്യയും ഒന്നിയ്ക്കുന്ന പുത്തന്‍ ചിത്രത്തിന്റെ പേര് മത്തായി കുഴപ്പക്കാരനല്ല. ജയസൂര്യ ഓട്ടോ ഡ്രൈവറായ മത്തായിയായി വേഷമിടുന്ന ചിത്രത്തിന്റെ പേര് മത്തായിയുടെ സുവിശേഷങ്ങള്‍ എന്നാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ ചിത്രത്തിന്റെ പേര് മത്തായി കുഴപ്പക്കാരനല്ല എന്നാണെന്നാണ് അക്കു അക്ബര്‍ പറയുന്നത്. നേരത്തേ പേരുമായി ബന്ധപ്പെട്ടുവന്ന റിപ്പോര്‍ട്ടുകളില്‍ കാര്യമില്ലെന്നും സംവിധായകന് പറയുന്നു.

തൃശൂര്‍ കാരനായ ഓട്ടോക്കാരനായി ജയസൂര്യ അഭിനയിക്കുന്ന ചിത്രത്തില്‍ ഭാമയാണ് നായികയായി എത്തുന്നത്. അടുത്തിടെ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ചെയ്ത ഈ ചിത്രവും വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഭാമ-ജയസൂര്യ ജോഡികളും ഹിറ്റ് ജോഡികളായിട്ടാണ് കണക്കാക്കപ്പെടുന്നത് ഇവര്‍ വീണ്ടും ഒന്നിയ്ക്കുന്നചിത്രമാണിതെന്നതും പ്രത്യേകതയാണ്. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടുണ്ട്
ജയസൂര്യയുടെ പുതിയ ചിത്രങ്ങള്‍ അപ്പോത്തിക്കിരി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവയാണ്. അപ്പോത്തിക്കിരി പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജോലികള്‍ പുരോഗമിക്കുകയാണ്.