»   » മച്ചാനേ ഇതാണ് വേണ്ടതെന്ന് പറയാനുള്ള സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ട്, ജീന്‍ പോള്‍

മച്ചാനേ ഇതാണ് വേണ്ടതെന്ന് പറയാനുള്ള സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ട്, ജീന്‍ പോള്‍

Posted By: Nihara
Subscribe to Filmibeat Malayalam

താരപുത്രനിലേക്കാളുപരി ഏറെ പ്രതീക്ഷ നല്‍കുന്ന സംവിധായകന്‍ കൂടിയാണ് ജീന്‍ പോള്‍. ഹണിബീ എന്ന ഒരൊറ്റ ചിത്രം മതി ജീന്‍ പോളിനെ ഓര്‍ക്കാന്‍. ആസിഫ് അലി, ശ്രീനാഥ് ഭാസി, ഭാവന, ബാബുരാജ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി കൊച്ചി പശ്ചാത്തലത്തിലൊരുക്കിയ സിനിമ പല കാര്യങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടതാണ്. അതു വരെയുള്ള പല സങ്കല്‍പ്പങ്ങളെയും പൊളിച്ചെഴുതുന്ന നിരവധി സീനുകള്‍ ചിത്രത്തിലുണ്ടായിരുന്നു.

ഒരു താരത്തിനെ തന്നെ നായകാക്കി സിനിമ സംവിധാനം ചെയ്യുന്ന രീതി സിനിമാ ലോകത്ത് ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ശശികുമാര്‍ പ്രേംനസീര്‍, ഐവി ശശി മമ്മൂട്ടി, മോഹന്‍ലാല്‍ പ്രിയദര്‍ശന്‍, ലാല്‍ജോസ് ദിലീപ് ഇങ്ങനെ ചരിത്രത്തിലിടം നേടിയ നിരവധി കൂട്ടുകെട്ടുകള്‍ മലയാള സിനിമയിലുണ്ട്.

ന്യൂജന്‍ കൂട്ടുകെട്ട്

മലയാള സിനിമയിലെ സകലകലാവല്ലഭനായ ലാലിന്റെ മകനാണ് ജീന്‍ പോള്‍ ലാല്‍. അഭിനയത്തിനുമപ്പുറത്ത് സംവിധാനത്തോടായിരുന്നു ജീന്‍ പോളിന് താല്‍പ്പര്യം. മൂന്ന് സിനിമകളാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത്.

മൂന്നു ചിത്രങ്ങളിലും ആസിഫ് അലി

തുടര്‍ച്ചയായി ആസിഫ് അലിയെ നായകനാക്കാന്‍ ജീന്‍ പോളിന് ഒരു കാരണമുണ്ട്. പല കാര്യങ്ങളും പറയാതെ തന്നെ മനസ്സിലാക്കാന്‍ ആസിഫിന് കഴിയും. ഇരുവര്‍ക്കുമിടയിലെ മികച്ച കെമിസ്ട്രി തന്നെയാണ് ഈ കൂട്ടുകെട്ട് വീണ്ടു ആവര്‍ത്തിക്കുന്നതിന് പിന്നിലെ രഹസ്യം.

മച്ചാ മച്ചാ കമ്പനിയാണ്

സിനിമയിലൊരുമിക്കുന്നതിന് മുന്‍പേ തന്നെ ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. മച്ചാനേ ഇതാണ് വേണ്ടതെന്ന് പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയിലുണ്ടെന്ന് ജീന്‍ പറഞ്ഞു.

എത്ര ടേക്ക് എടുക്കാനും ആസിഫ് റെഡിയാണ്

ഇരുവര്‍ക്കുമിടയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന മികച്ച കെമിസ്ട്രി തന്നെയാണ് ഈ കൂട്ടുകെട്ടിനെ മുന്നോട്ട് നയിക്കുന്നത്. ഒരു സീന്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ എത്ര ടേക്ക് വേണമെങ്കിലും എടുക്കാന്‍ ആസിഫ് തയ്യാറാകുമെന്നും ഉറപ്പുണ്ട്. അതു കൊണ്ടു സിനിമയാണ് സിനിമയുടെ കഥ മനസ്സിലെത്തുമ്പോള്‍ തന്നെ മനസ്സില്‍ ആസിഫ് അലിയുടെ മുഖം തെളിഞ്ഞു വരുന്നത്.

English summary
Reason behind for selecting Asif Ali in his film said by Jean Paul Lal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam