»   » അശ്ലീലം പറഞ്ഞതല്ല, സംവിധായകന്‍ ജീന്‍ പോളിനെതിരെ കേസ് കൊടുത്തതിന്റെ യഥാര്‍ത്ഥ കാരണം!

അശ്ലീലം പറഞ്ഞതല്ല, സംവിധായകന്‍ ജീന്‍ പോളിനെതിരെ കേസ് കൊടുത്തതിന്റെ യഥാര്‍ത്ഥ കാരണം!

By: സാൻവിയ
Subscribe to Filmibeat Malayalam

സൂപ്പര്‍ഹിറ്റായ ഹണി ബീയുടെ രണ്ടാം ഭാഗത്തിന്റെ ലൊക്കേഷന്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ഹണി ബീ 2ന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് എറണാകുളം അത്താണിയില്‍ വെച്ച് യുവനടിയെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റു ചെയ്യുകയും തുടര്‍ അന്വേഷണങ്ങള്‍ കൊഴുക്കുമ്പോഴാണ് ഹണി ബീ ലൊക്കേഷനിലുണ്ടായ മോശം അനുഭവത്തില്‍ നടി പോലീസില്‍ പരാതി നല്‍കിയത്.

സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പടെ ചിത്രത്തിലെ നാലു പേര്‍ക്കെതിരെയാണ് നടി പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ അശ്ലീലം പറഞ്ഞുവെന്ന് ആരോപിച്ചാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടി നല്‍കിയ പരാതി അതിനായിരുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

യഥാര്‍ത്ഥ പരാതി

നടി പരാതി നല്‍കിയതിന്റെ കാരണം ഇപ്പോള്‍ പ്രചരിക്കുന്നതല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സിനിമാ സൈറ്റാണ് നടിയുടെ പരാതിയുടെ യഥാര്‍ത്ഥ കാരണം ഇതാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാരണം ഇതായിരുന്നു

നടിയുടെ അനുവാദമില്ലാതെ ഡ്യൂപിനെ ഉപയോഗിച്ചതാണ് സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കാന്‍ കാരണമെന്ന് മൂവി സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റാര്‍ക്കുമെതിരെ കേസില്ല

ചിത്രത്തില്‍ അഭിയിച്ച ശ്രീനാഥ് ഭാസി തുടങ്ങിയ സഹതാരങ്ങള്‍ക്കെതിരെ കേസില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരാതി നല്‍കിയ നടിയെ ഈ സിനിമയിലേക്ക് കൊണ്ടുവന്നത് ശ്രീനാഥ് ഭാസിയാണെന്നും പറയുന്നു.

ഹോട്ടല്‍ റമദയില്‍

കൊച്ചിയിലെ ഹോട്ടല്‍ റമദയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സംഭവം നടക്കുന്നതെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ട്. എല്ലാം ഓക്കെയാണെന്ന് പറഞ്ഞ വന്ന ഈ പെണ്‍കുട്ടി ക്യാമറയ്ക്ക് മുമ്പില്‍ എത്തിയപ്പോള്‍ അസ്വസ്തത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അഭിനയം പോരാ

അഭിനയം നന്നാകാത്തതിന്റെ പേരിലാണ് നടിയോട് പൊക്കോളാന്‍ പറഞ്ഞത്. അക്കാര്യം അസിസ്റ്റന്റ ഡയറക്ടര്‍ പറഞ്ഞതും പെണ്‍കുട്ടി ബാഗും എടുത്തോണ്ട് പോയി.

Case Booked Against Jean Paul Lal And Sreenath Bhasi
English summary
Jean Paul lal polce case.
Please Wait while comments are loading...

Malayalam Photos

Go to : More Photos