twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്‍ സൂപ്പര്‍മാൻ ആയപ്പോള്‍ ആര്‍ക്കും സംശയമില്ലായിരുന്നോ? പോസ്റ്ററിനെ കുറിച്ച് ജീംബൂംബാ ടീം...

    |

    ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി നായകനാവുന്ന പുതിയ ചിത്രമാണ് ജീംബൂംബാ. നവാഗതനായ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്റര്‍ ഹോളിവുഡ് സിനിമയായ പള്‍പ് ഫികഷന്റെ പോസ്റ്ററുമായി സാമ്യമുണ്ടെന്ന് പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആരോപണമുണ്ടായത്. ഈ വിമര്‍ശനത്തെ കുറിച്ച് തുറന്ന് സംസാരിച്ച് അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

    ഫേസ്ബുക്കിലൂടെ ജീംബൂംബാ ടീം പറയുന്നതിങ്ങനെ..

    മഹാന്മാരെ, Jeem Boom Bhaa യുടെ പോസ്റ്റര്‍ വിവാദത്തിലേക്ക് സ്വാഗതം. പോസ്റ്റര്‍ റിലീസ് ചെയ്ത ദിവസം തന്നെ ഞാന്‍ പറഞ്ഞതാണ് ഇത് പൂര്‍ണമായും Pulp Fiction എന്നുള്ള സിനിമയുടെ പ്രശസ്തമായ ഒരു സീനില്‍ നിന്നും എടുത്തിട്ടുള്ളത് എന്ന്. ഒരു ഫ്രെയിം വീണ്ടും പുനസൃഷ്ടികുന്നത് മോശമായി ഞാന്‍ കാണുന്നില്ല. പിന്നെ ആശയ ദാരിദ്ര്യം കാരണം ചെയ്തത് എന്ന് ഉറപ്പിച്ച് പറഞ്ഞ ആള്‍ക്കാര്‍ വരെ ഉണ്ട്. ഒന്ന് പറയട്ടെ. ഒരു സിനിമയുടെ പബ്ലിസിറ്റി അതിനകത്ത് ആളെ കയറ്റാന്‍ വേണ്ടി ആണ്. അതില്‍ എന്റെ എല്ലാ കുതന്ത്രങ്ങളും ഞാന്‍ ഉപയോഗിച്ചെന്ന് വരും. ശരിയാണ്. നിങ്ങള് ആണല്ലോ തീരുമാനിക്കുന്നത് എന്ത് ചെയ്യണം, ആരു വീട്ടിലിരിക്കണം, ആരു അഭിനയിക്കണം എന്നൊക്കെ.

    jeem-boom-bhaa

    പിന്നെ Askar Ali ചങ്ങായി എന്തോ ആയിക്കോട്ടെ, പരിമിതികള്‍ ഇല്ലാത്ത ആള്‍ക്കാരില്ലല്ലോ. നമ്മുടെ ഈ സിനിമയ്ക്ക് ഒരു സൂപ്പര്‍ താരങ്ങളും വന്ന് നിന്നിട്ട് ദേ എന്നെ വെച്ച് പടം ചെയ്‌തോളൂ എന്നും പറഞ്ഞിട്ടില്ല. പിന്നെ കുറ്റപ്പെടുത്തല്‍ പുച്ഛം തുടങ്ങിയവ പ്രകടിപ്പിക്കുന്ന സുഹൃത്തുകളെ, നിങ്ങളാരും ഞങ്ങളെ സമീപിച്ച് വരൂ നിങ്ങളുടെ പടം ഞങ്ങള്‍ നല്ല ഒന്നാം നമ്പര്‍ നടന്മാരെ വെച്ച് produce ചെയത്തരാം എന്നുമ്പറഞ്ഞില്ല. നിങ്ങളൊക്കെ ചാന്‍സ് നോക്കി നടക്കുന്ന അതെ അവസ്ഥ തന്നെയാണ് ഒരു സിനിമ ഉണ്ടായി വരുന്നതും. പണ്ട് മോഹന്‍ലാല്‍ അഭിനയിച്ച 'പെരുച്ചാഴി' എന്ന സിനിമയുടെ പോസ്റ്ററില്‍ ലാലേട്ടന്‍ സൂപ്പര്‍മാന്‍ന്റെ കോസ്റ്റ്യും ഇട്ടും അജു വര്‍ഗീസ് അവതാരിന്റെ രൂപത്തില്‍ വന്നപ്പോള്‍ ഒന്നും നിങ്ങള്‍ക്ക് സംശയം ഇല്ലാതിരുന്നത് എന്ത് കൊണ്ടാണ്?

    പോപ്പുലര്‍ ആയിട്ടുള്ള പല സംഭവങ്ങളും വെച്ച് പോസ്റ്ററുകള്‍ ഒരുപാട് വന്നിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ പോസ്റ്റര്‍ ഇന്ന് ഇത്രേം റീച്ച് ആയതും അത്‌കൊണ്ട് തന്നെ ആണ്. പിന്നെ തലവെട്ടി കാലു വെട്ടി എന്ന് പറയുന്നവരോട്, ഇത് മുഴുവന്‍ ഡിജിറ്റല്‍ പൈന്റിങ് ആണ്. Pulp fictionte poster web quality മാത്രം ഉള്ളതാണ്. ഞങ്ങള്‍ക്ക് ഇത് പ്രിന്റ് ചെയ്യണമെങ്കില്‍ അത് പോരാ. ഫിലിം പോസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മനസ്സിലാകും. അത്‌കൊണ്ട് മുഴുവന്‍ ഫോട്ടോഷോപ്പില്‍ ചെയ്ത് ഉണ്ടാക്കിയതാണ്. ചില ഇമേജുകള്‍ താഴെ ചേര്‍ക്കുന്നു. എല്ലാം തികഞ്ഞ ആള്‍ക്കാര്‍ക്ക് മനസ്സിലാകുമോ എന്നറിയില്ല. വീണ്ടും പറയുന്നു. വളരെ ബോധപൂര്‍വം ചെയ്ത ഒരു പോസ്റ്റര്‍ തന്നെയാണ് ഇത്. The same pulp fiction! Ps : മൂലത്തില്‍ മൊത്തം കുരുക്കള്‍ പോട്ടീട്ട് ചൊരിഞ്ഞ് ഒലിക്കുന്ന , സിപിസിയിലെ ഒരു group അംഗമായ ഇഫ്തിക്കര്‍ എന്ന മാതൃകാ പുരുഷ മുത്തപ്പന് സമര്‍പ്പിക്കുന്നു.

    English summary
    Jeem Boom Bhaa team talks about movie poster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X