»   » ന്യൂജനറേഷന്‍ ലേബല്‍ തെറി പറയാനുള്ളതല്ല: ജീത്തു

ന്യൂജനറേഷന്‍ ലേബല്‍ തെറി പറയാനുള്ളതല്ല: ജീത്തു

Posted By:
Subscribe to Filmibeat Malayalam

ന്യൂ ജനറേഷന്‍ എന്ന ടാഗുമായി അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ പലതിലും അശ്ലീലത്തിന്റെ അതിപ്രസരം നമ്മള്‍ കണ്ടതാണ്. ചലച്ചിത്രലോകത്തെ മുതിര്‍ന്ന പലരും ഈ രീതിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യുവസംവിധായകന്‍ ജിത്തു ജോസഫും പറയുന്നത് അതുതന്നെയാണ്. അശ്ലീലം പറയാനുള്ള സര്‍ട്ടിഫിക്കറ്റാണ് ന്യൂജനറേഷന്‍ ലേബല്‍ എന്ന ധാരണ പൊതുവേയുണ്ടെന്നാണ് ജീത്തു പറയുന്നത്.

തന്റെ സിനിമഖല്‍ കണ്ട് പുറത്തിറങ്ങുന്നയാള്‍ അയ്യേ എന്ന് പറയരുതെന്ന് ആഗ്രഹമുണ്ടെന്നും കഥ പറയുന്നതില്‍ സത്യസ്ഥത വേണമെന്നും ജീത്തു പറയുന്നു.

New Generation Films

പലതരം ലേബലുകളുമായി പ്രേക്ഷകരെ പറ്റിയ്ക്കരുത്. പുതിയ കാലത്തിന്റെ പ്രമേയങ്ങള്‍ കൊണ്ടുവരുന്ന ചിത്രങ്ങളെയാണ് നമ്മല്‍ ന്യൂജനറേഷന്‍ ചിത്രങ്ങള്‍ എന്ന് വിളിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പുറത്തിറങ്ങിയ കാലത്ത് അത് ന്യൂജനറേഷന്‍ ആയിരുന്നു- സംവിധായകന്‍ പറയുന്നു.

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തിരക്കഥയാണ്. എനിയ്ക്ക് തിരക്കഥയെഴുത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ലൊരു തിരക്കഥ കയ്യില്‍ക്കിട്ടിയാല്‍ ഒരു സിനിമയുടെ മുക്കാല്‍ ഭാഗവും ആയി എന്നാണ് ഞാന്‍ കരുതുന്നത്- ജീത്തു ജോസഫ് പറയുന്നു.

English summary
Director Jeethu Joseph said that he is not interested in new generation label which is widely using as a licence for potrainting bold things.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam