»   » എ പടം ചെയ്യാന്‍ തയ്യാറാണ് എന്ന് ജീത്തു ജോസഫ്

എ പടം ചെയ്യാന്‍ തയ്യാറാണ് എന്ന് ജീത്തു ജോസഫ്

Posted By: Rohini
Subscribe to Filmibeat Malayalam

മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ചിത്രമായ ഊഴത്തിന്റെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ഊഴത്തെ കുറിച്ച് സംസാരിക്കവെ, തന്റെ മുന്‍ ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയുടെ പരാജയത്തെ കുറിച്ചും ജീത്തു ജോസഫ് പറയുകയുണ്ടായി.

രണ്ട് ചിത്രങ്ങള്‍ നിരസിച്ചു, ഒടുവില്‍ മമ്മൂട്ടി ജീത്തു ജോസഫ് ചിത്രത്തില്‍ ഒപ്പുവച്ചു


ചിത്രത്തില്‍ അശ്ലീല സംഭാഷണങ്ങള്‍ ഉണ്ടെന്ന പ്രചരണം പരാജയത്തിന് കാരണമാണെന്നും താന്‍ എന്ന സംവിധാകനില്‍ നിന്ന് പ്രേക്ഷകന്‍ അത് പ്രതീക്ഷിച്ചിരുന്നില്ല എന്നും ജീത്തു പറയുന്നു.


"പത്ത് മിനിട്ടിനുള്ളില്‍ ഊഴത്തിലെ സസ്‌പെന്‍സ് പൊളിയും"


എന്നാല്‍ അത്തരം ഇമേജുകളില്‍ കുരുങ്ങി കിടക്കാന്‍ എനിക്ക് താത്പര്യമില്ല. അഡല്‍സ് ഓണ്‍ലി ആയ ഒരു പ്രമേയം സിനിമയാക്കേണ്ടി വന്നാല്‍ ഒരു മടിയുമില്ലാതെ ചെയ്യും. ലൈഫ് ഓഫ് ജോസൂട്ടിയുടെ പരാജയത്തെ കുറിച്ച് ജീത്തു ജോസഫ് പറയുന്നത്, തുടര്‍ന്ന് വായിക്കാം


ദൃശ്യത്തിന്റെ വിജയം ഒരു കാരണമാണ്

ദൃശ്യം കഴിഞ്ഞു വരുന്ന സിനിമ എന്ന നിലയില്‍ പ്രേക്ഷകരിലുണ്ടായിരുന്ന അമിത പ്രതീക്ഷയാണ് ഒരു സാധാരണ മനുഷ്യന്റെ കഥ പറഞ്ഞ ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് തിരിച്ചടിയായത്. ഒരു പക്ഷെ അതന്റെ ആദ്യ ചിത്രമായിരുന്നെങ്കില്‍ കൂടുതല്‍ സ്വീകരിക്കപ്പെടുമായിരുന്നു.- ജീത്തു പറയുന്നു


ദിലീപുമായി ഒന്നിക്കുമ്പോഴുള്ള പ്രതീക്ഷ

മൈ ബോസിന് ശേഷം ദിലീപിനെ വച്ചൊരു സിനിമയാകുമ്പോള്‍ വലിയൊരു തമാശ ചിത്രമാവുമെന്ന് പലരും പ്രതീക്ഷിച്ചു. അതു സിനിമയുടെ പരാജയത്തിന് കാരണമാണ്.


അശ്ലീല സംഭാഷണങ്ങള്‍ തിരിച്ചടിയായി

സിനിമയില്‍ അശ്ലീല സംഭാഷണങ്ങള്‍ ഉണ്ടെന്ന പ്രചരണം തിരിച്ചടിയായി. കഥാപാത്രങ്ങള്‍ സ്വാഭാവികമായി പറയുന്ന സംഭാഷണങ്ങള്‍ മാത്രമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ.


അഡല്‍സ് ഓണ്‍ലി സിനിമ ചെയ്യാന്‍ തയ്യാറാണ്

ഞാന്‍ ചെയ്യുന്ന സിനിമകളില്‍ നിന്ന് അത്തരം അശ്ലീല സംഭാഷണങ്ങള്‍ പ്രതീക്ഷിച്ചില്ല എന്നാണ് പലരും പറഞ്ഞത്. അത്തരം ഇമേജുകളില്‍ ഒതുങ്ങാന്‍ താത്പര്യമില്ല. അഡല്‍സ് ഓണ്‍ലി ആയ പ്രമേയം സിനിമയാക്കേണ്ടി വന്നാല്‍ യാതൊരു മടിയും ഇല്ലാതെ ചെയ്യും- ജീത്തു ജോസഫ് പറഞ്ഞു.


English summary
If needed i don't have problem in directing an adult film too says Jeethu Joseph

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam