»   » കോപ്പിയടി പ്രചാരണ വീരന്മാര്‍ മെമ്മറീസിനെതിരെയും

കോപ്പിയടി പ്രചാരണ വീരന്മാര്‍ മെമ്മറീസിനെതിരെയും

Posted By:
Subscribe to Filmibeat Malayalam

ഏതൊരു മലയാളചിത്രവും ഹിറ്റായിമാറുന്നുവെന്നുള്ള ലക്ഷണങ്ങള്‍ വന്നുതുടങ്ങിയാല്‍ സിനിമാ ഗവേഷകര്‍ അതിന് സമാനമായൊരു ഹോളിവുഡ് അല്ലെങ്കില്‍ അന്യഭാഷ ചിത്രം കണ്ടുപിടിക്കാന്‍ കഴിയും. പിന്നെ ഇതിലെ സീനുകളും കഥാസന്ദര്‍ഭങ്ങളും നിരത്തി ആ ചിത്രം കോപ്പിയടിയാണെന്ന് പറഞ്ഞ് പ്രചാരണം തുടങ്ങു.

റംസാന്‍ ചിത്രങ്ങളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന മെമ്മറീസിനെതിരെയും വന്നുകഴിഞ്ഞു ആരോപണം. കൊറിയന്‍ ചിത്രമായ ഔര്‍ ടൗണിന്റെ കോപ്പിയടിയാണ് മെമ്മറീസെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. രണ്ട് ചിത്രങ്ങളും കൊലപാതകക്കേസ് അന്വേഷണമാണ് പ്രമേയമാക്കിയിരിക്കുന്നത്. രണ്ടിലും മൃതദേഹങ്ങള്‍ കിടക്കുന്നത് ഒരുപോലെയാണ് എന്നെല്ലമാണ് മെമ്മറീസ് കോപ്പിയടിയാണെന്ന് വാദിക്കുന്നവരുടെ വാദമുഖങ്ങള്‍. 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഔര്‍ ടൗണ്‍. ആരോപണത്തിനെതിരെ ജീത്തു ജോസഫ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

മെമ്മറീസിന് മുമ്പ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് എന്ന ചിത്രവും മികച്ച പ്രദര്‍ശനവിജയം നേടിയ ചിത്രമാണ്. ഈ ചിത്രത്തിന്റെ ആശയം ഇംഗ്ലീഷ് ചിത്രമായ പ്രൊപ്പോസലില്‍ നിന്നും കടമെടുത്തതാണെന്ന് അന്നുതന്നെ ജീത്തു വ്യക്തമാക്കിയിരുന്നു. അതു കഴിഞ്ഞു മൈ ബോസ് പ്രൊപ്പോസലിന്റെ കോപ്പിയാണെന്നുള്ള തരത്തില്‍ ഫേസ്ബുക്കിലും മറ്റും വലിയ പ്രചാരണം നടന്നിരുന്നു. മെമ്മറീസിന്റെ കാര്യത്തില്‍ നടക്കുന്നതും ഇതുതന്നെയാണെന്നകാര്യത്തില്‍ സംശയമില്ല.

English summary
Reports says that director Jeethu Joseph's new film Memories is copied from a Korean movie Our Town.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam