»   » ആദി ട്രെയിലറില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കിയത് എന്തിന്? വെറുതെയല്ല വ്യക്തമായ കാരണമുണ്ട്!

ആദി ട്രെയിലറില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കിയത് എന്തിന്? വെറുതെയല്ല വ്യക്തമായ കാരണമുണ്ട്!

Posted By:
Subscribe to Filmibeat Malayalam

നിരവധി താരപുത്രന്മാര്‍ സിനിമയിലേക്ക് അരങ്ങേറിയിട്ടുണ്ടെങ്കിലും പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരുന്നത് പോലെ മറ്റൊരു ചിത്രത്തിന് വേണ്ടിയും കാത്തിരുന്നിട്ടില്ല. മലയാളത്തിലെ ആദ്യ 50 കോടി ചിത്രം സംവിധാനം ചെയ്ത ജീത്തു ജോസഫാണ് പ്രണവ് നായകനാകുന്ന ആദി സംവിധാനം ചെയ്യുന്നത്.

തേന്മാവിന്‍ കൊമ്പത്തിനോട് പരാജയപ്പെട്ട മോഹന്‍ലാല്‍ ചിത്രം, പില്‍ക്കാലം പ്രേക്ഷകരുടെ പ്രിയ ചിത്രം!

ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറിനും ട്രെയിലറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പ്രണവിന്റെ പാര്‍ക്കൗര്‍ ആഭ്യാസം പ്രതീക്ഷിച്ചിരുന്ന ആരാധകര നിരാശപ്പെടുത്തുന്നതായിരുന്നു ട്രെയിലര്‍. എന്നാല്‍ എന്തുകൊണ്ടാണ് ട്രെയിലറില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കിയതെന്ന് ജീത്തു ജോസഫ് തന്നെ പറയുന്നു.

ചിത്രത്തേക്കുറിച്ചുള്ള അമിത പ്രതീക്ഷകള്‍

ജീത്തു ജോസഫ്- പ്രണവ് കൂട്ടുകെട്ട് എന്നതിനൊപ്പം പ്രണവിന്റെ പാര്‍ക്കൗര്‍ പരിശീലനവും ചിത്രത്തേക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ അമിത പ്രതീക്ഷകള്‍ ജനിപ്പിച്ചിരുന്നു. പ്രണവിന്റെ പാര്‍ക്കൗര്‍ അഭ്യാസമായിരുന്നു ആദ്യ ട്രെയിലറില്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതും.

കുടുംബത്തെ കാണിച്ചത് മനഃപ്പൂര്‍വ്വം

ആദിയുടെ ട്രെയിലറില്‍ കുടുംബത്തെ കൂടുതല്‍ കാണിച്ചത് മനഃപ്പൂര്‍വ്വമാണെന്ന് ജീത്തു ജോസഫ് പറയുന്നു. പാര്‍ക്കൗര്‍ അഭ്യാസമാണ് ചിത്രം മുഴുവന്‍ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിര്‍ത്താനാണ് ട്രെയിലര്‍ ഇത്തരത്തിലാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്.

അനാവശ്യ ഹൈപ്പ്

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകാകുന്ന ചിത്രം എന്ന നിലയില്‍ വന്‍ തന്നെ വലിയ പ്രതീക്ഷകള്‍. അതിനൊപ്പമാണ് പാര്‍ക്കൗറുമായി ബന്ധപ്പെട്ടുള്ള ഹൈപ്പും. പാര്‍ക്കൗറിന്റെ പേരില്‍ ചിത്രത്തിന് അനാവശ്യ ഹൈപ്പ് ഉയരുന്നുണ്ടെന്ന് ജീത്തു ജോസഫ് പറയുന്നു.

ആദിയുടെ ഇതിവൃത്തം

പ്രണവ് അവതരിപ്പിക്കുന്ന ആദി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അയാളുട ജീവിതത്തില്‍ നടക്കുന്ന ഒരു കാര്യം എങ്ങനെ അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം.

ആദി തിയറ്ററിലേക്ക്

സിനിമയുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ ജോലികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി കുറച്ച് സിജിഐ ജോലികള്‍ മാത്രമാണ് അഴശേഷിക്കുന്നത്. അധികം വൈകാതെ അതും പൂര്‍ത്തിയാകും. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്‌സലെങ്കില്‍ ജനുവരി 26ന് ചിത്രം തിയറ്ററിലെത്തുമെന്നും ജീത്തു ജോസഫ് പറഞ്ഞു.

English summary
Jeethu Joseph revealing why action sequences avoid from Aadhi first trailer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X