»   » മലയാളത്തില്‍ ആ നായിക കാവ്യ, ബോളിവുഡില്‍ സൊനാക്ഷിയും

മലയാളത്തില്‍ ആ നായിക കാവ്യ, ബോളിവുഡില്‍ സൊനാക്ഷിയും

Posted By:
Subscribe to Filmibeat Malayalam

മോളിവുഡിലും ബോളിവുഡില്‍ നായകനില്ലാത്ത രണ്ട് ചിത്രങ്ങള്‍ വരുന്നു. എന്നാല്‍ രണ്ട് ചിത്രങ്ങളുടെ കഥയുമായി യാതൊരു തര ബന്ധവുമില്ല. പുരുഷന്മാര്‍ അടക്കിവാഴുന്ന സിനിമയില്‍ ഒരേ സമയം നായികാ കേന്ദ്രീകൃതമായി രണ്ട് ചിത്രങ്ങള്‍ ഒരുങ്ങുന്നു എന്നതിലാണ് ബന്ധം

ബോളിവുഡില്‍ എ ആര്‍ മുരുഗദോസാണ് ചിത്രം സവിധാനം ചെയ്യുന്നത്. അകിര എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ നായകന്മാരില്ല. സൊനാക്ഷി സിന്‍ഹയാണ് നായികയായെത്തുന്നത്.

kavya-sonakshi

അകിരയെ പോലെ ഒരു സ്ത്രീപക്ഷ ചിത്രമാണ് മലയാളത്തില്‍ ജീത്തു ജോസഫും ആലോചിക്കുന്നത്. ഈ ചിത്രത്തിലും നായകനില്ലെന്നതാണ് പ്രത്യേകത. നായികയായി കാവ്യ മാധവന്‍ എത്തുന്നു.

കാവ്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്ന് സംവിധായകന്‍ അവകാശപ്പെട്ടുന്നു. ഏറെ സമൂഹ്യ പ്രശക്തിയുള്ള നായികാ ചിത്രമാണെന്നും ജീത്തു പറഞ്ഞു.

English summary
Jeethu Joseph's Kavya Madhavan film is like AR Murugadoss' Akira

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam