For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ! താരപദവി വലിയ ബാധ്യത: ജീത്തു ജോസഫ്‌

  |

  നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ പ്രതിഭയാണ് ജീത്തു ജോസഫ്. ജീത്തുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രങ്ങള്‍ക്കായി എന്നും ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. മറ്റു സംവിധായകരില്‍ നിന്നും വ്യത്യസ്തമായുളള മേക്കിങ്ങ് രീതികൊണ്ടായിരുന്നു അദ്ദേഹം സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകനായി മാറിയിരുന്നത്.

  വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടും! ആദ്യരാത്രിയുടെ പോസ്റ്റര്‍ പുറത്ത്‌

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുളള ആദി എന്ന ചിത്രമായിരുന്നു ജിത്തുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. മലയാളത്തിലും ബോളിവുഡിലുമായാണ് അദ്ദേഹത്തിന്റെ പുതിയ സിനിമകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയിലെ സൂപ്പര്‍താര പദവിയെക്കുറിച്ച് ജിത്തു ജോസഫ് സംസാരിച്ചിരുന്നു, സൂപ്പര്‍സ്റ്റാര്‍ പദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് ഒരു വലിയ ബാധ്യതയാണെന്നാണ് അഭിമുഖത്തില്‍ ജിത്തു അഭിപ്രായപ്പെട്ടിരിക്കുന്നത്.

  ജിത്തു ജോസഫ് പറഞ്ഞത്

  ജിത്തു ജോസഫ് പറഞ്ഞത്

  സൂപ്പര്‍സ്റ്റാര്‍ പദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് ഒരു വലിയ ബാധ്യതയാണെന്ന് ജിത്തു ജോസഫ് പറയുന്നു. മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാവാതിരിക്കട്ടെ.കാരണം മറ്റൊന്നുമല്ല,.ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയൊരു ബാധ്യതയാണ്. പുതിയ താരങ്ങള്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിച്ഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.ജിത്തു ജോസഫ് പറയുന്നു.

  ലാലേട്ടനോട് പറഞ്ഞപ്പോള്‍

  ലാലേട്ടനോട് പറഞ്ഞപ്പോള്‍

  ദ്യശ്യം എന്ന ചിത്രത്തിലെ ഒരു രംഗത്തെ മുന്‍നിര്‍ത്തി ഇക്കാര്യം ജിത്തു ജോസഫ് അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ദൃശ്യത്തില്‍ മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലുന്ന ഒരു രംഗമുണ്ട്. അനിവാര്യമായിരുന്ന ഒരു സീനായിരുന്നു അത്. അന്ന് പലരും അതിനോട് യോജിച്ചില്ല. ആരാധകര്‍ എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം.ലാലേട്ടനോട് പറഞ്ഞപ്പോള്‍ സിനിമയാണ് പ്രധാനമെന്നും മറ്റുളളവരുടെ അഭിപ്രായം നോക്കേണ്ടെന്നും പറഞ്ഞു.ജിത്തു ജോസഫ് പറയുന്നു

  ആരാധകര്‍ ഉള്‍ക്കൊള്ളില്ലെന്ന് പറഞ്ഞ് പിന്‍മാറി

  ആരാധകര്‍ ഉള്‍ക്കൊള്ളില്ലെന്ന് പറഞ്ഞ് പിന്‍മാറി

  ദൃശ്യത്തിന്റെ തമിഴ് പതിപ്പിനായി കമല്‍ഹാസനൊപ്പം തന്നെ രജനികാന്തിനെയും പരിഗണിച്ചിരുന്നു. അന്ന് രജനി സാറിന് സിനിമ ഇഷ്ടമായെങ്കിലും പോലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞാണ് പിന്‍മാറിയത്. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണ് നടന് നഷ്ടമാകുന്നത്.ജിത്തു ജോസഫ് പറഞ്ഞു. മാതൃഭൂമി ക്ലബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിത്തു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നത്

  മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി

  മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി

  അതേസമയം ജീത്തു ജോസഫിന്റെ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാളിദാസ് ജയറാം നായകനാവുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ജിത്തു എത്തുന്നത്.

  വ്യത്യസ്ത പ്രമേയം

  വ്യത്യസ്ത പ്രമേയം

  ക്വട്ടേഷന്‍ സംഘങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. അവരുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി വരുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് ബാബു,ഗണപതി, വികെ ബൈജു, വിഷ്ണു, ഭഗത് മാനുവല്‍,ഷെബിന്‍ ബിന്‍സല്‍, ശരത് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിര്‍മ്മിക്കുന്നു.

  ഗാനഗന്ധര്‍വ്വനായി മമ്മൂക്കയെത്തുന്നു! രമേഷ് പിഷാരടി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!

  അനന്യയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് മായ! 18 വയസുള്ള പെണ്‍കുട്ടിയെ സഹായിക്കുക മാത്രമായിരുന്നു

  English summary
  jeethu joseph says about superstars in cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X