»   » ജീവയുടെ അനുജന്‍ മലയാളത്തിലേക്ക്

ജീവയുടെ അനുജന്‍ മലയാളത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

കീര്‍ത്തി ചക്ര എന്ന ചിത്രത്തില്‍ മോഹന്‍ ലാലിനൊപ്പം അഭിനയിച്ചുകൊണ്ടാണ് തമിഴ് നടന്‍ ജീവ മലയാളത്തില്‍ തന്റെ സാന്നിധ്യം അറിയിച്ചത്. ഗോപികയ്‌ക്കൊപ്പമുള്ള ജീവയുടെ പ്രണയരംഗങ്ങളും ക്ലിക്കായി. അങ്ങനെ ആ വര്‍ഷത്തെ മികച്ച താര ജോഡികള്‍ക്കുള്ള അവാര്‍ഡ് ഗോപികയ്‌ക്കൊപ്പം ജീവ സ്വന്തമാക്കി. ചേട്ടന്റെ വരവ് അതോടെ മലയാളികള്‍ ആഘോഷിച്ചത് കണ്ട് അനുജനും മലയാളത്തിലേക്ക്.

ഡേ നൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജീവയുടെ സഹോദരന്‍ ജിത്തന്‍ രമേശ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴില്‍ മധുരൈ വീരന്‍, ജിത്തന്‍ എന്നിവയാണ് ജിത്തന്റെ മികച്ച ചിത്രങ്ങള്‍. ഒസ്തി എന്ന ചിത്രത്തില്‍ ചിമ്പുവിനൊപ്പം ഒരു പ്രധാന വേഷത്തെയും ജിത്തന്‍ കൈകാര്യം ചെയ്തു.

Jithen Ramesh

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രമൊരുക്കിയ ഷിബു പ്രഭാകരനാണ് ഡേ നൈറ്റ് സംവിധാനം ചെയ്യുന്നത്. മക്ബൂല്‍ സല്‍മാന്‍ ജിത്തനൊപ്പം മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ അര്‍ച്ചനാ കവി, ശ്രീജിത്ത് കൈവേലി, ഭഗത് മാനുവല്‍ തുടങ്ങിയവരും ഡേ നൈറ്റില്‍ അഭിനയിക്കുന്നുണ്ട്.

അല്‍സാറും നാസറും ചേര്‍ന്ന് ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. വയലാര്‍ ശരത്ത് ചന്ദ്രവര്‍മയുടേതാണ് സംഗീതം.

English summary
Tamil actor Jeeva's brother Jithen Ramesh debut in Malayalam movie Day Night.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam