»   »  ജയറാമിന്റെ നായികയായി താനില്ല എന്ന് ജുവല്‍ മേരി

ജയറാമിന്റെ നായികയായി താനില്ല എന്ന് ജുവല്‍ മേരി

Posted By:
Subscribe to Filmibeat Malayalam

പത്തേമാരി, ഉട്ടോപ്യയിലെ രാജാവ് എന്നീ മമ്മൂട്ടി ചിത്രങ്ങളിലൂടെ അഭിനയ രംഗത്തെത്തിയ ജുവല്‍ മേരി ജയറാമിന്റെ നായികയായി ആടു പുലിയാട്ടം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ജുവല്‍. കഥ കേട്ടു എന്നല്ലാതെ ചിത്രത്തില്‍ അഭിനയിക്കാം എന്ന് കരാറൊപ്പിട്ടില്ല എന്ന് ജുവല്‍ പറയുന്നു. ജുവല്‍ ചിത്രത്തിലില്ല എന്ന് ആടു പുലിയാട്ടത്തിന്റെ അണിയറ പ്രവര്‍ത്തകരും സ്ഥിരീകരിച്ചു.

Read More: മമ്മൂട്ടിയുടെ നായിക ഇനി ജയറാമിന്, തിങ്കള്‍ മുതല്‍ വെള്ളി വരെ ആവര്‍ത്തിക്കുമോ?

ജയറാമിന്റെ നായികയായി താനില്ല എന്ന് ജുവല്‍ മേരി

ജുവലിന്റേതായി ആദ്യം തിയേറ്ററിലെത്തിയ ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ചിത്രം സമാന്യം മോശമല്ലാത്ത രീതിയില്‍ ഓടി.

ജയറാമിന്റെ നായികയായി താനില്ല എന്ന് ജുവല്‍ മേരി

ജുവല്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ് പത്തേമാരി. എന്നാല്‍ ആദ്യം തിയേറ്ററിലെത്തിയ ചിത്രം ഉട്ടോപ്യയിലെ രാജാവാണ്. മമ്മൂട്ടിയുടെ നായികയായി നളിനി എന്ന കഥാപാത്രത്തെയാണ് ജുവല്‍ അഭിനയിച്ചത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിന് ശേഷം മമ്മൂട്ടിയാണ് ജുവലിനെ ഉട്ടോപ്യയിലേക്ക് ജുവലിനെ നിര്‍ദ്ദേശിച്ചത്.

ജയറാമിന്റെ നായികയായി താനില്ല എന്ന് ജുവല്‍ മേരി

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരികയായിട്ടാണ് ജുവല്‍ ശ്രദ്ധ നേടിയത്

ജയറാമിന്റെ നായികയായി താനില്ല എന്ന് ജുവല്‍ മേരി

രമ്യ കൃഷ്ണനും ബോളിവുഡ് താരം ഓം പുരിയും മുഖ്യവേഷത്തിലെത്തുന്ന ആടു പുലിയാട്ടത്തില്‍ ജയറാമിന്റെ നായികയായി ജുവല്‍ എത്തുന്നു എന്നായിരുന്നു വാര്‍ത്ത

ജയറാമിന്റെ നായികയായി താനില്ല എന്ന് ജുവല്‍ മേരി

എന്നാല്‍ ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജുവല്‍. കഥ കേട്ടു എന്നല്ലാതെ ചിത്രത്തില്‍ അഭിനയിക്കാം എന്ന് കരാറൊപ്പിട്ടില്ല എന്ന് ജുവല്‍ പറയുന്നു. മുക്ത ചിത്രത്തിലില്ല എന്ന് ആടു പുലിയാട്ടത്തിന്റെ അണിയറ പ്രവര്‍ത്തകരും സ്ഥിരീകരിച്ചു.

English summary
It was reported earlier that Jewel Mary and Jayaram would be playing the lead roles in a horror comedy Aadu Puliyattam by Kannan Thamarakulam. However, Jewel has denied the news, saying that she only listened to the story and never signed it. The makers too have confirmed that Jewel will indeed be not part of it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam