»   »  അമല പോളിന് പകരം ജുവല്‍ മേരി; കാരണം സംവിധായകന്‍ പറയുന്നു

അമല പോളിന് പകരം ജുവല്‍ മേരി; കാരണം സംവിധായകന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

നവാഗതനായ സജിത്ത് ജഗദാനന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്ന ചിത്രത്തില്‍ നിന്നും അമല പോള്‍ പിന്മാറി. പകരം അവതാരികയില്‍ നിന്നും നായികയിലെത്തിയ ജുവല്‍ മേരി എത്തുന്നു. അമല പിന്മാറാനുണ്ടായ കാരണം സംവിധായകന്‍ സുജിത്ത് വ്യക്തമാക്കി.

ഒരു സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അമല എന്ന പത്രപ്രവര്‍ത്തകയുടെ വേഷത്തിനാണ് അമല പോളിനെ പരിഗണിച്ചത്. നടിയ്ക്ക് കഥ ഇഷ്ടപ്പെടുകയും ചെയ്യാം എന്ന് ഏല്‍ക്കുകയും ചെയ്തിരുന്നുവത്രെ.


amala-paul-jewel-mary

എന്നാല്‍ പിന്നീട് ഡേറ്റിന്റെ പ്രശ്‌നം വന്നതിനാലാണ് അമല പോള്‍ പിന്മാറിയതെന്ന് സംവിധായകന്‍ സുജിത്ത് വ്യക്തമാക്കി. നിലവില്‍ അമല പോള്‍ ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മഴ കാരണം ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടുപോയി. തുടര്‍ന്ന് ഒരേ മുഖത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് പ്രശ്‌നമാവുകയായിരുന്നു.


ജുവലുമായി കഥ ചര്‍ച്ച ചെയ്തപ്പോള്‍ തന്നെ നടി ചെയ്യാം എന്ന് സമ്മതിച്ചു. ഒരു ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായിട്ടാണ് ജുവല്‍ ചിത്രത്തിലെത്തുന്നത്. താനിതുവരെ അവതരിപ്പിയ്ക്കാത്ത ശക്തമായ കഥാപാത്രമാണിതെന്ന് ജുവല്‍ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.


ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ ഗായത്രി സുരേഷും പ്രയാഗ മാര്‍ട്ടിനുമാണ് നായികമാര്‍. ഇവരെ കൂടാതെ രണ്‍ജി പണിക്കറും ചെമ്പന്‍ വിനോദ് ജോസും സംവിധായകന്‍ സോഹന്‍ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

English summary
We had earlier reported that actress Amala Paul will be playing a journalist in debutant director Sajith Jagadnandan's 'Ore Mukham'. However, she has been now replaced by anchor-turned-actress Jewel Mary in the movie after the former opted out due to date issues.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam