»   » സ്റ്റൈല്‍ & ഗ്ലാമര്‍ കവര്‍ ഗേളായി സായി പല്ലവി; ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം

സ്റ്റൈല്‍ & ഗ്ലാമര്‍ കവര്‍ ഗേളായി സായി പല്ലവി; ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം

By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സ്റ്റൈല്‍ മാഗസിനുകളില്‍ ഒന്നായ ജെഎഫ്ഡബ്യുവിന്റെ കവര്‍ഗേളായി മലയാളത്തിന്റെ മലര്‍ വസന്തവും പൂത്തു. ജെഎഫ്ഡബ്ല്യു വിന്റെ ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ പതിപ്പിലാണ് സായി പല്ലവി കവര്‍ ഗേളായത്.

അജിത്തിന്റെ ചിത്രത്തില്‍ നായികയായി ഓഫര്‍ വന്നിട്ടും സായി പല്ലവി അഭിനയിച്ചില്ല, കാരണം?

ഫോട്ടോഷൂട്ടിന്റെ വീഡിയോ പുറത്തുവിട്ടു. സായി പല്ലവിയോടൊപ്പമുള്ള അഭിമുഖത്തോടുകൂടിയുള്ളതാണ് ഫോട്ടോഷൂട്ട് വീഡിയോ. ഫോട്ടോയ്‌ക്കൊപ്പം ഓരോ ചോദ്യത്തിനും ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ സായി പല്ലവിയുടെ അഭിമുഖത്തിനൊപ്പം തുടര്‍ന്ന് വായിക്കാം

രാവിലെ എഴുന്നേറ്റാല്‍ ആദ്യം

രാവിലെ എഴുന്നേറ്റ ഉടനെ ആദ്യം ചെയ്യുന്നത് പ്രാര്‍ത്ഥന

മുടിയുടെ രഹസ്യം

എല്ലാ മൂന്ന് ദിവസം കൂടുമ്പോഴും മുടി നന്നായി കഴികും. എന്നും ഇങ്ങനെ ഇരിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്നു

അഭിനയമോ മെഡിസിനോ

അഭിനയത്തിനാണോ മെഡിസിനാണോ ഏറ്റവും പ്രധാന്യം നല്‍കുന്നത് എന്ന് ചോദിച്ചപ്പോള്‍ മെഡിസിന്‍ എന്ന് ഉത്തരം

ഇഷ്ടനടന്‍

ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ സൂര്യ. എനിക്കറിയില്ല, അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിയുമോ എന്ന്... പക്ഷെ ഇഷ്ടമാണ്.

പ്രേമത്തിന് ശേഷം

പ്രേമത്തിന് ശേഷം ജീവിതം നേരെ തിരിഞ്ഞു നിന്നു. വടക്ക് നിന്ന് തെക്ക് എത്തിയത് പോലെ

ചെയ്യാന്‍ ഇഷ്ടമുള്ള കാര്യം

ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം ഷോപ്പിങ്. രാവിലെ ഒമ്പത് മണിയ്ക്ക് പോയാല്‍ രാത്രി പത്ത് മണി കഴിഞ്ഞാലേ മടങ്ങിയെത്തൂ..

എന്നും കുട്ടി

പ്രേമം കണ്ടപ്പോള്‍ ഞാന്‍ വളരെ ശാന്തമായ, പക്വതയുള്ള ആളെണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ എന്റെ രക്ഷിതാക്കള്‍ക്കറിയാം, ഞാനിപ്പോഴും കുഞ്ഞുകുട്ടിയെ പോലെയാണ്.

എന്താണ് പ്രേമം

പ്രേമം... പ്രണയം... ആദ്യത്തെ പ്രണയം

ഇഷ്ടപ്പെട്ട സിനിമ

കണ്ണത്തില്‍ മുത്തമിട്ടാല്‍

ആദ്യത്തെ ഷോട്ട്

ഞാന്‍ ക്ലാസിലേക്ക് കയറുന്നു.. മദ്യപിച്ച ജോര്‍ജ്ജിനെയും സംഘത്തെയും ക്ലാസില്‍ നിന്ന് പുറത്താക്കുന്നു - അതായിരുന്നു ആദ്യത്തെ ഷോട്ട്

സ്‌റ്റൈല്‍

നാച്വറലായി ഇരിയ്ക്കുക എന്നതാണ് എന്റെ സ്റ്റൈല്‍

വീഡിയോ കാണൂ

സായി പല്ലവിയുടെ കവര്‍ഷൂട്ട് വീഡിയോ കാണാം

English summary
JFW 9th Anniversary cover shoot with Sai Pallavi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam