»   » ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് നടി ജിയ ഖാന്റെ മരണത്തില്‍ ദുരൂഹതകളേറുന്നു. ജിയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാട്ടി നടിയുടെ അമ്മ റാബിയ അമീന്‍ പുതിയ പരാതി നല്‍കി. ജിയയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിലാണ് മകള്‍ കൊ്‌ലപ്പെട്ടതാകാം എന്ന പരാതി റാബിയ നല്‍കിയത്.

ജൂണ്‍ മൂന്നിനാണ് ജുഹുവിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലില്‍ ജിയാഖാന്റെ മൃതദേഹം കണ്ടത്. കാമുകന്‍ സൂരജ് പഞ്ചോളിയാണ് ജിയയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് റാബിയ ആരോപിച്ചിരുന്നു. തുടര്‍ന്ന് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാബിയ പുറത്ത് വിട്ട ജിയയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ അതൊരു ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ജിയയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഇതാ

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

ജിയയുടെ മൃതദേഹത്തില്‍ കീഴ്ത്താടിയ്ക്ക് താഴെയായി കാണുന്ന മുറിപ്പാടുകള്‍ ദുപ്പട്ട കഴുത്തില്‍ മുറുക്കിയപ്പോള്‍ ഉണ്ടായതാണെന്നാണ് പൊലീസ് രേഖപ്പെടുത്തിയത്. എന്നാല്‍ റാബിയാ ഖന്റെ പുതിയ പരാതിയില്‍ മുറിപ്പാടുകളെ സംശയാസ്പദമായി തന്നെയാണ് കാണുന്നത്

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

കൊലപാതകമാണെന്ന് സംശയിക്കുന്നതായി കാട്ടി ജിയയുടെ അമ്മ ഒക്ടോബര്‍ ഒന്നിന് പുതിയ പരാതി നല്‍കി. കേസിന്റെ വാദം അടുത്തയാഴ്ച ആരംഭിയ്ക്കും

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊല്ലപ്പെടാനാണ് സാധ്യതയെന്നും റാബിയ ഖാന്‍

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

ഒരു സ്വതന്ത്ര ഫോറന്‍സിക് പരിശോധന വേണമെന്ന് റാബിയ ഖാന്‍ ആവശ്യപ്പെടുന്നു

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

ജിയയുടെ മരണത്തെ ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിയ്ക്കുന്നതെന്നാണ് റാബിയ പറയുന്നത്.

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

ജിയയുടെ മരണം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സഹോദരി ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുന്നത്. ജിയ ജീവിതം അവസാനിപ്പിയ്ക്കാന്‍ ശ്രമിച്ചിരുന്നതായി കുറിപ്പില്‍ വ്യക്തമായിരുന്നു.

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

ജിയയുടെ മരണ ദുപ്പട്ട ഉപയോഗിച്ചുള്ള തൂങ്ങി മരണമാണെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ഫോറന്‍സിക് വിദഗ്ദന്‍ ഡോ. ആര്‍ എന്‍ ജെറാജനി പറഞ്ഞത് ജിയയുടെ കഴുത്തില്‍ കാണുന്നത് പോലെ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിയ്ക്കാന്‍ മസ്ലിന്‍ ദുപ്പട്ടയ്ക്ക് കഴിയില്ലെന്നാണ്

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

സാധാരണയായി ഫാനില്‍ തൂങ്ങി മരിയ്ക്കുന്ന ഒരാളുടെ കഴുത്തില്‍ കാണപ്പെടുന്ന മുറിപ്പാടുവകളല്ല ജിയയുടെ കഴുത്തില്‍ ഉള്ളതെന്നും ഫോറന്‍സിക് വിദ്ഗദന്‍. ശ്വാസം മുട്ടിച്ച് കൊല്ലുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

ജിയ ആത്മഹത്യ്ക്ക് തൊട്ട് മുന്‍പ് വീട്ടിലെത്തുന്നത് ട്രാക്ക് സ്യൂട്ട് ധരിച്ച് കൊണ്ടാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ജിയയുടെ മൃതദേഹത്തില്‍ അവര്‍ നൈറ്റ് ഗൗണ്‍ ധരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ജിയ വസ്ത്രങ്ങള്‍ മാറുമോ എന്ന് പരാതിയില്‍ ഉന്നയിക്കുന്നു

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

ജിയയുടെ മുറിയില്‍ രണ്ട് സിംഗിള്‍ കട്ടിലുകള്‍ക്ക് നടുക്കായാണ് ഫാന്‍ ഉള്ളത്. ഈ ഫാനില്‍ തൂങ്ങിമരിയ്ക്കണമെങ്കില്‍ ജിയയ്ക്ക് ഒരു സ്റ്റൂളിന്റെ സഹായം വേണം. എന്നാല്‍ ജിയ ആത്മഹത്യ ചെയ്ത മുറിയില്‍ സ്റ്റൂള്‍ ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

ജിയയുടെ മൃതദേഹത്തില്‍ ചുംബിയ്ക്കുന്ന അമ്മ റാബിയ ഖാന്‍. ജിയയുടെ മരണത്തിന് പിന്നില്‍ ആരെല്ലാമാണെന്നും ഇതൊരു കൊലപാതകമാണോ എന്ന് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് റാബിയ

ജിയയുടേത് കൊലപാതകമോ; മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍

ജിയ മരിയ്ക്കുന്ന സമയം പുറത്ത് നിന്നൊരാള്‍ മുറിയില്‍ എത്തിയിരിയ്ക്കാം എന്നതിന് ഊന്നല്‍ നല്‍കുന്നതാണ് ജിയയുടെ മുറിയിലെ തുറന്ന് കിടന്ന ജനാല. എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നപ്പോഴും ജനലുകള്‍ തറന്നിടേണ്ട ആവശ്യമില്ലെന്നും പരാതിയില്‍ പറയുന്നു.

English summary
The scars on Jiah's upper neck are from the dupatta with which she used for the suicide. At least that is what the police said but the new petition does not agree to this

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam