»   » മരിയ്ക്കുന്നതിന് തൊട്ട്മുന്‍പ് ജിയാഖാന്‍മദ്യപിച്ചു

മരിയ്ക്കുന്നതിന് തൊട്ട്മുന്‍പ് ജിയാഖാന്‍മദ്യപിച്ചു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് നടി ജിയഖാന്‍ ആത്മഹത്യ ചെയ്യുന്ന സമയം മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2013 ജൂലൈ 8ന് ലഭിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ജിയയുടെ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തി. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

ജൂണ്‍ ആദ്യവാരമാണ് മുംബൈയിലെ ഫ്ളാറ്റില്‍ ജിയയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കാമുകനായ സൂരജ് പഞ്ചോളിയുമായുള്ള പ്രണയം തകര്‍ന്നതിനെത്തുടര്‍ന്നാണ് ജിയ ആത്മഹത്യ ചെയ്തതെന്നാണ് പ്രചരിക്കുന്നത്. ആറ് പേജുകളുള്ള തന്റെ ആത്മഹത്യക്കുറിപ്പില്‍ കാമുകന്‍ സൂരജ് തന്നെ മാനസികമായും ശാരീകമായും പീഡിപ്പിച്ചിരുന്നതായി ജിയ എഴുതിയിരുന്നു.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ജിയയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ ജുഹു പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് മുംബൈ ഹൈക്കോടതി സൂരജിന് ജാമ്യം അനുവദിച്ചു. നടന്‍ ആദിത്യ പഞ്ചോളിയുടേയും നടി സെറീനാ വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി. ജിയുടെ ആത്മഹത്യയെത്തുടര്‍ന്ന് കേസുമായി മുന്നോട്ട് പോയ കുടുംബത്തിന് ബോളിവുഡില്‍ നിന്ന് ഭീഷണി ഉള്ളതായി ജിയയുടെ മാതാവ് റാബിയ ആരോപിച്ചിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നു. സല്‍മാന്‍ ഖാനാണ് സൂരജിനെ ജിയയില്‍ നിന്നും അകറ്റിയത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

English summary
Bollywood actress Jiah Khan was drunk when she committed suicide, says her forensic report which arrived on Monday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam