»   » ജിയ ഖാന്റെ സ്റ്റൈലിസ്റ്റ് മരിച്ചു

ജിയ ഖാന്റെ സ്റ്റൈലിസ്റ്റ് മരിച്ചു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയ ഖാന്റെ സ്‌റ്റൈലിസ്റ്റ് അനില്‍ ചെറിയാനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൊറായ് ബീച്ചിനടുത്തുള്ള ഒരു ബംഗ്ലാവിന്റെ കിണറ്റലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി പാര്‍ട്ടികള്‍ നടത്തുന്ന സ്ഥലമാണിത്.

ജിയ ഖാന്റെ ആദ്യകാല സ്റ്റൈലിസ്റ്റുകളില്‍ ഒരാളായിരുന്നു അനില്‍ ചെറിയാന്‍. ശേഖര്‍ സുമന്റെ കൂടെ മുംബൈയില്‍ വച്ച് നടന്ന ജിയയുടെ ആദ്യ അസൈന്‍മെന്റില്‍ കൂടെയുണ്ടായിരുന്നത് അനില്‍ ആയിരുന്നു. ജിയയുടെ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ബോള്‍ഡ് ബോളിവുഡ് എന്ന സിനിമയിലെ സ്‌റ്റൈലിസ്റ്റുകൂടിയായിരുന്നു അനില്‍ ചെറിയാന്‍.

Anil Cheriyan

തന്റെ പുതിയ കാമുകിയുമായി പാര്‍ട്ടിക്ക് പോയ അനില്‍ ചെറിയാന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. അനില്‍ ചെറിയാന്‍ നേരെത്തേ ശിവാനി എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ തമ്മിലുള്ള ബന്ധം വഷളായി. തുടര്‍ന്ന് ബന്ധം പിരിഞ്ഞു.

എന്നാല്‍ അനിലിന്റെ ഫോണ്‍ രണ്ട് ദിവസം സ്വിച്ച് ഓഫ് ആയപ്പോള്‍ ശിവാനിക്ക് എന്തോ സംശയം മണത്തു. തുടര്‍ന്ന് അനിലിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭത്തിന്‍റെ ചുരുളഴിഞ്ഞത്. അനില്‍ ആര്‍ക്കൊപ്പമാണ് പാര്‍ട്ടിക്ക് പോയത് എന്ന കണ്ടെത്തിയ പോലീസ്, പുതിയ കാമുകിയെ ചോദ്യംചെയ്തു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത് എല്ലാവരേയും പോലീസ് പിടികൂടി. പാര്‍ട്ടി നടന്ന ബംഗ്ലാവില്‍ എത്തിച്ചു. തുടര്‍ന്നാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

അനില്‍ ചെറിയാന്റെ കാമുകിയേയും പാര്‍ട്ടിയില്‍ പങ്കെയുത്ത മറ്റ് സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Former model turned fashion stylist Anil Cherian's body was mysteriously found in a well at a party bungalow near Gorai Beach.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam