»   » ജിയാഖാന്‍റെ ആത്മഹത്യക്കുറിപ്പ് വ്യാജം?

ജിയാഖാന്‍റെ ആത്മഹത്യക്കുറിപ്പ് വ്യാജം?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് നടി ജിയാഖാന്റെ ആത്മഹത്യകുറിപ്പ് വ്യാജമെന്ന് സൂചന. നടി എഴുതിയത് എന്ന പേരില്‍ പ്രചരിയ്ക്കുന്ന ആറ് പേജുകളോട് കൂടിയ എഴുത്ത് വ്യജമാണെന്നാണ് കേള്‍ക്കുന്നത്. ജിയുടെ അമ്മ പൊലീസില്‍ കൈമാറിയ ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിയുടെ കാമുകനായ സൂരജിനെ പൊലീസ് അറസ്റ്റ് ചെയതത്.

Jiah,Khan

സൂരജിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ജിയ മുന്‍പ് സൂരജിനെഴുതിയ കത്തുകള്‍ കണ്ടെടുത്തു. ഇതിലെ കൈയ്യക്ഷരവും റാബിയ ഖാന്‍ പൊലീസിന് കൈമാറിയെ ആത്മഹത്യക്കുറിപ്പിലെ കൈയ്യക്ഷരവും വ്യത്യസ്തമാണ്.

ജിയുടെ മരണം നടന്നപ്പോള്‍ തന്നെ പൊലീസ് അവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അന്ന് കത്ത് ഒന്നും കണ്ടെത്തിയില്ല. ദിവസങ്ങള്‍ക്ക് ശേഷമാണ് മകള്‍ എഴുതിയ ആത്മഹത്യക്കുറിപ്പ് എന്ന് പറഞ്ഞ് റാബിയാ ഖാന്‍ പൊലീസിന് ജിയയുടെ ആത്മഹത്യക്കുറിപ്പ് കൈമാറിയത്.

മരിയ്ക്കാന്‍ തീരുമാനിക്കുന്ന ഒരാളിന് ആറ് പേജുള്ള കത്ത് എഴുതാന്‍ എങ്ങനെയാണ് കഴിയുകയെന്ന് സൂരജിന്റെ അമ്മ സെറീന വഹാബ് ചോദിയ്ക്കുന്നു.ചുരുക്കത്തില്‍ ജിയയുടെ ആത്മഹത്യക്കുറിപ്പ് അവരുടെ ബന്ധുക്കള്‍ തന്നെ എഴുതിയത് എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

English summary
The police had also found a few of Jiah's handwritten love letters at her boyfriend Suraj Pancholi's residence. And surprisingly, the handwriting in the suicide letter and the love letters do not match

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam