»   » മമ്മൂട്ടിയോ മോഹന്‍ലാലോ, വെള്ളിമൂങ്ങയില്‍ ബിജു മേനോന്‍ അഭിനയിക്കുന്നതിനെ നിര്‍മാതാക്കള്‍ എതിര്‍ത്തു!

മമ്മൂട്ടിയോ മോഹന്‍ലാലോ, വെള്ളിമൂങ്ങയില്‍ ബിജു മേനോന്‍ അഭിനയിക്കുന്നതിനെ നിര്‍മാതാക്കള്‍ എതിര്‍ത്തു!

Posted By: Sanviya
Subscribe to Filmibeat Malayalam


രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ ചിത്രമാണ് വെള്ളിമൂങ്ങ. ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച മാമച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെയായിരുന്നുവത്രേ.

തിരക്കഥാകൃത്ത് ജോജി തോമസിന്റെ നിര്‍ദ്ദേശമായിരുന്നു മമ്മൂട്ടിയെ നായകനാക്കുക എന്നത്. എന്നാല്‍ ഒത്തിരി രാഷ്ട്രീയ വേഷങ്ങള്‍ മമ്മൂക്ക അവതരിപ്പിച്ചിട്ടുണ്ട്. അതുക്കൊണ്ട് തന്നെ ബിജു മേനോനാണ് തന്റെ മനസിലേക്ക് ആദ്യം എത്തിയത്. പക്ഷേ ചിത്രത്തിന് വേണ്ടി ഒരു പ്രൊഡ്യൂസറെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് ജിബു ജേക്കബ് പറയുന്നു.


'നാനയില്‍'വന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്റ്റോറി. തുടര്‍ന്ന് വായിക്കാം.

ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച മാമച്ചന്‍

ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച മാമച്ചന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂക്ക മതിയെന്നായിരുന്നു തിരക്കഥാകൃത്ത് ജോജി തോമസ് പറഞ്ഞത്.

രാഷ്ട്രീയ വേഷങ്ങള്‍ മമ്മൂക്ക അവതരിപ്പിച്ചു

ഒത്തിരി രാഷ്ട്രീയ വേഷങ്ങള്‍ മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് ബിജു മേനോനെ കുറിച്ച് ആലോചിക്കുന്നത്. ഓര്‍ഡിനറി ഇറങ്ങിയിട്ട് ബിജു മേനോന്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു. ജിബു ജേക്കബ്ബ് പറയുന്നു.

ആദ്യം തീരുമാനിച്ചിരുന്നത്

ആസിഫ് അലിയുടെ സ്ഥാനത്തേക്ക് ആദ്യം തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ആ സമയത്ത് കുഞ്ചാക്കോ ബോബന്‍ മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാലാണ് ആസിഫ് അലിയെ പരിഗണിക്കുന്നത്. പക്ഷേ നിര്‍മാതാക്കള്‍ കുഞ്ചാക്കോ ബോബനില്ലാതെ സിനിമ നിര്‍മിക്കില്ലെന്നായിരുന്നു പറഞ്ഞത്.

മമ്മൂട്ടിയോ മോഹന്‍ലാലോ ജയറാമോ ആയിരുന്നുവെങ്കില്‍

പിന്നീടാണ് എറണാകുളത്തുള്ള മറ്റൊരു നിര്‍മാതാവിനെ കാണുന്നത്. മമ്മൂട്ടിയോ മോഹന്‍ലാലോ ജയറാമോ ആയിരുന്നുവെങ്കില്‍ നോക്കാമെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. പക്ഷേ ബിജു മേനോന് നേരത്തെ വാക്ക് കൊടുത്തതിനാല്‍ നായകനെ മാറ്റാന്‍ തയ്യാറായില്ലെന്നും ജിബു ജേക്കബ്ബ് പറയുന്നു.

നിര്‍മാതാക്കള്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ

നിര്‍മാതാക്കള്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ തന്റെ സിനിമയെ കുറിച്ച് പത്രമാധ്യങ്ങളില്‍ ചര്‍ച്ചയായി. പിന്നീടാണ് ചിത്രത്തിലേക്ക് ശശീധരന്‍ ഉള്ളാട്ടില്‍ വരുന്നത്. ജിബു ജേക്കബ്ബ് പറയുന്നു.

English summary
Jibu Jacob about Vellimoonga.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam