»   »  മോഹല്‍ലാലിന്റെ പ്രായത്തിനു ചേരുന്ന കഥാപാത്രമാണത് ; ജിബു ജേക്കബ്

മോഹല്‍ലാലിന്റെ പ്രായത്തിനു ചേരുന്ന കഥാപാത്രമാണത് ; ജിബു ജേക്കബ്

Posted By: Pratheeksha
Subscribe to Filmibeat Malayalam

ദൃശ്യം ,ഒപ്പം,പുലിമുരുകന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കു ശേഷം മലയാളി പേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍.

22 ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചു സംസാരിക്കുകയാണ് മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജിബു ജേക്കബ്

കുടുംബ ചിത്രം

വെള്ളിമൂങ്ങ രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രമായിരുന്നെങ്കില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ കുടുംബ ചിത്രമാണെന്നാണ് സംവിധായകന്‍ ജിബു ജേക്കബ് പറയുന്നത്.

ഉലഹന്നനായി മോഹന്‍ലാല്‍

പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാന്റെയും ഭാര്യ ആനിയമ്മയുടെയും കഥയാണു സിനിമയുടെ പ്രമേയം. ഉലഹന്നാനായി മോഹന്‍ലാലും ഭാര്യ ആനിയമ്മയായി മീനയുമാണ് അഭിനയിക്കുന്നത്. അനൂപ് മേനോന്‍, അലന്‍സിയര്‍,സുധീര്‍ കരമന, സുരാജ് ,ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മറ്റൊരു നടിയെ നായികയാക്കാമെന്നു വിചാരിച്ചിരുന്നു

ചിത്രത്തിന്‍ മീനയ്ക്കു പകരം മറ്റാരെയെങ്കിലും നായികയാക്കാമെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ കഥാപ്രാത്രത്തിനു യോജിക്കുന്നത് താനാണെന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു മീനയുടേതെന്നാണ് ജിബു ജേക്കബ് പറയുന്നത്. കൂടാതെ മോഹന്‍ലാല്‍ മീന ജോടികളെ ദൃശ്യമുള്‍പ്പെടെയുള്ള പല ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചതുമാണ്.

മോഹന്‍ലാലിന്റെ പ്രായത്തിനു ചേരുന്ന കഥാപാത്രം

മോഹന്‍ലാലിന്റെ പ്രായത്തിനു ചേരുന്ന കഥാപാത്രമാണ് ചിത്രത്തിലെ ഉലഹന്നാനെന്നാണ് ജിബു ജേക്കബ് പറയുന്നത്. നിത്യ ജീവിത പരിസരങ്ങളില്‍ നാം കണ്ടു മുട്ടുന്ന കഥാപാത്രമാണ് ഉലഹന്നാന്‍

English summary
jibu jacob talking about his upcoming movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam