»   » ഭാര്യാഭര്‍ത്താക്കന്മാരായി ചാക്കോച്ചനും ഭാമയും

ഭാര്യാഭര്‍ത്താക്കന്മാരായി ചാക്കോച്ചനും ഭാമയും

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനും ഭാമയും ജോഡികളാകുന്ന കൊന്തയും പൂണൂലും തിരുവനന്തപുരത്ത് തുടങ്ങി. ജിജോ ആന്റണി ഒരുക്കുന്ന ചിത്രം കുടുംബത്തിന്റെ പിന്തുണയില്ലാതെ വിവാഹം കഴിച്ച രണ്ടുപേരുടെ കഥയാണ് പറയുന്നത്. കൃഷ്ണന്‍ എന്ന കഥാപാത്രമായി ചാക്കോച്ചന്‍ എത്തുമ്പോള്‍ ഭാര്യ അമൃതയായി ഭാമ അഭിനയിക്കുന്നു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും സഹായവുമായി എത്തുന്ന ഏക വ്യക്തി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ സെക്രട്ടറിയായ ജോമോനാണ്.

ബേക്കറി തൊഴിലാളിയായ കൃഷ്ണന്റെയും അമൃതയുടെയും ജീവിതത്തിലെ സംഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. ഒരു ഘട്ടത്തില്‍ കൃഷ്ണയും ജോമോനും തമ്മില്‍ പിരിയുന്നതോടെ ഭാര്യയും ഭര്‍ത്താവും തീര്‍ത്തും ഒറ്റപ്പെടുകയാണ്.

ചിത്രത്തില്‍ പൊലീസുകാരന്‍ മാത്തനായി കലാഭവന്‍ മണിയും പ്രധാന വേഷത്തില്‍ എത്തുന്നത്. ബ്ലേഡു സേതുവെന്ന കഥാപാത്രമായി മനോജ് കെ ജയന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്. ഒരു മിലിട്ടറി ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ജനാര്‍ദ്ദനനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കോയമ്പത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാലക്കാട് സ്വദേശിയായ ബിസിനസുകാരന്‍ എന്‍ മണികണ്ഠദാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ്അമല്‍-ജിജോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്, സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് മെജോയാണ്.

English summary
Konthayum Poonoolum' of Jijo Antony is rolling in parts of Thiruvananthapuram. The film revolves around Krishnan and Amritha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam