»   » ജിലേബിയുടെ മധുരം അറിയണ്ടേ?

ജിലേബിയുടെ മധുരം അറിയണ്ടേ?

Posted By:
Subscribe to Filmibeat Malayalam

ജിലേബി പോലെയാണു കുട്ടികള്‍. ജിലേബി എത്ര തിന്നാലും മതിവരില്ല, അതുപോലെ തന്നെ കുട്ടികളുടെ കളികള്‍ എത്ര കണ്ടാലും മതിയാകില്ല. അതുകൊണ്ടുതന്നെയാണ് അരുണ്‍ ശേഖര്‍ എന്ന നവാഗതന്‍ പുതിയ ചിത്രത്തിനു ജിലേബി എന്നുപേരിട്ടത്. ജൂലൈ 31ന് തിയറ്ററിലെത്തുന്ന ജിലേബിയുടെ വിശേഷം കൂടുതല്‍ അറിയാം.

മൈ ബോസ് എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മിച്ച് നവാഗതനായ അരുണ്‍ ശേഖര്‍ സംവിധാനം ചെയ്യുന്ന ജിലേബി രണ്ടു കുട്ടികള്‍ ഒരു നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലുണ്ടാക്കുന്ന പൊല്ലാപ്പുകളാണു പറയുന്നത്. ദുബൈയില്‍ നിന്നു നാട്ടില്‍ വരുന്ന ശില്‍പ്പയുടെ മക്കളായ പാച്ചുവും അമ്മുവും ശില്‍പ്പയുടെ മുറച്ചെറുക്കനായ ശ്രീക്കുട്ടന്റെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങലാണ് ജിലേബിയില്‍ രസകരമായി അവതരിപ്പിക്കുന്നത്. ശില്‍പ്പയായി രമ്യാ നമ്പീശനും ശ്രീക്കുട്ടനായി ജയസൂര്യയും അഭിനയിക്കുന്നു. ഫിലിപ്പ് ആന്‍ഡ് മങ്കിപെന്നിനുശേഷം ജയനും രമ്യയും പ്രധാന വേഷംചെയ്യുന്ന ചിത്രത്തില്‍ മങ്കിപ്പെന്നിലെ മാസ്റ്റര്‍ സൗരവും പ്രധാന വേഷം ചെയ്യുന്നു.


jilebi

വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ട, ശശി കലിംഗ, കെപിഎസി ലളിത, ശാരി തുടങ്ങിയവരാണു മറ്റു പ്രധാനതാരങ്ങള്‍. വിഷം നിറഞ്ഞ പച്ചക്കറികള്‍ പോലെ ജീവിതത്തിലും വിഷം നിറഞ്ഞു ജീവിക്കുകയാണ് മലയാളികള്‍. എങ്ങനെ കലര്‍പ്പില്ലാതെ ജീവിക്കാമെന്നു കൂടി പറയുന്ന സന്ദേശം ഈ ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ പറയുന്നു.


ചിത്രത്തില്‍ പി.ജയചന്ദ്രന്‍ പാടിയ ഞാനൊരു മലയാളി എന്ന ഗാനം ഇപ്പൊഴേ യു ട്യൂബില്‍ ഹിറ്റായികഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് വിജയന്‍ എഴുതിയ ഗാനത്തിനു സംഗീതം നല്‍കിയത് ബിജിബാല്‍ ആണ്.


സിദ്ധാര്‍ഥ് ശിവയുടെ നൂറ്റിയൊന്ന് ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിനോണ്‍ ഈ ചിത്രത്തില്‍ പ്രധാന വേഷംചെയ്യുന്നുണ്ട്. അടുത്തിടെ ചിത്രങ്ങളൊന്നും ഹിറ്റാകാതിരുന്ന ജയസൂര്യയ്ക്ക് വന്‍ തിരിച്ചുവരവൊരുക്കന്ന ചിത്രമായിരിക്കും ജിലേബി.

English summary
Jilebi will be a fun family entertainer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam