Just In
- 4 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 5 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 5 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 6 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജില്ലയില്‍ ഞാന്‍ വെറുമൊരു അച്ഛനല്ല: മോഹന്‍ലാല്‍
ഈ പൊങ്കല്‍ മലയാളികള്‍ക്ക് മറ്റൊരു ഓണമായിരിക്കുമെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. താനും വിജയും അഭിനയിക്കുന്ന ജില്ലയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഈ പൊങ്കല്‍ മലയാളികള്‍ക്ക് മറ്റൊരു ഓണമായി മാറുമെന്ന് ലാല്‍ പറഞ്ഞത്. ജില്ലയുടെ ചിത്രീകരണസമയത്തുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ ലാല്‍ വിജയിയെ വാനോളം പുകഴ്ത്താനും മറന്നിട്ടില്ല.
ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിലൊന്നും ഞാനും വിജയും കാര്യമായി സംസാരിച്ചിരുന്നില്ല. എന്നാല്‍ പിന്നീടുള്ളദിവസങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധം വളര്‍ന്നുവന്നു. രണ്ടുപേരും കുടുംബസമേതം വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിലേയ്ക്ക് ആ ബന്ധം വളരുകയും ചെയ്തു- ലാല്‍ പറയുന്നു.
ജില്ലയിലെ എന്റെ കഥാപാത്രം വിജയുടെ പിതാവാണ്. പക്ഷേ അതിലുപരി ആ കഥാപാത്രമൊരു വീരനാണ്, എല്ലാവരും ആദരിക്കുന്നവനാണ്. എന്നാല്‍ സാധാരണ തമിഴ് ചിത്രങ്ങളില്‍ കാണുന്ന നാട്ടുരാജാവ് കഥാപാത്രമല്ല ജില്ലയിലെ തന്റെ വേഷമെന്നും മോഹന്‍ലാല്‍ പറയുന്നു. ഈ പൊങ്കല്‍ തമിഴ്നാട്ടുകാര്ക്കെന്നപോലെ മലയാളികള്‍ക്കും സന്തോഷം നല്‍കുമെന്നാണ് ഞാന്‍ കരുതുന്നത്- സൂപ്പര്‍താരം പറഞ്ഞു.
ഞാന്‍ സുചിത്രയുമൊത്താണ് ജില്ലയുടെ പ്രിവ്യൂ കണ്ടത്. എന്നും എന്റെ ഏറ്റവും വലിയ വിമര്‍ശകയാണ് സുചിത്ര, സുചിത്രയ്ക്ക് ഈ ചിത്രവും അതിലെ എന്റെ കഥാപാത്രവും ഏറെ ഇഷ്ടമായിട്ടുണ്ട്. സൂപ്പര്‍ ചിത്രമെന്നാണ് സുചിത്ര ജില്ലയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതുകേട്ടപ്പോള്‍ മറ്റെല്ലാവര്‍ക്കും ഈ ചിത്രം ഇഷ്ടപ്പെടുമെന്നകാര്യം എനിയ്ക്ക് ഉറപ്പായി- മോഹന്‍ലാല്‍ പറഞ്ഞു. "
<center><iframe width="100%" height="338" src="//www.youtube.com/embed/b1_og1IF4wE?rel=0" frameborder="0" allowfullscreen></iframe></center>