»   » ജിമ്മിക്കി കമ്മല്‍ തരംഗം അവസാനിക്കുന്നില്ല... മൂന്ന് കോടി കാഴ്ചക്കാരുമായി പുതിയ റെക്കോർഡിലേക്ക്...

ജിമ്മിക്കി കമ്മല്‍ തരംഗം അവസാനിക്കുന്നില്ല... മൂന്ന് കോടി കാഴ്ചക്കാരുമായി പുതിയ റെക്കോർഡിലേക്ക്...

Posted By: Karthi
Subscribe to Filmibeat Malayalam

സൂപ്പര്‍ താര ചിത്രങ്ങളുടെ സാന്നിദ്ധ്യത്താല്‍ ശ്രദ്ധേയമായിരുന്നു മലയാള സിനിമയ്ക്ക് ഈ ഓണക്കാലം. പ്രേക്ഷകര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്തതിനാല്‍ ഗംഭീര വിജയമായി മാറുവാന്‍ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിനോ മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ എന്നിവയ്ക്ക് സാധിച്ചില്ല.

രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

എന്നാല്‍ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം അപ്രതീക്ഷിത ഹിറ്റായി മാറി. ഗാനത്തിന് വിവിധ പതിപ്പുകളും പുറത്തിറങ്ങി. എല്ലാ പതിപ്പുകളും യൂടൂബില്‍ തരംഗമായി മാറി. ഇപ്പോഴിതാ യൂടൂബലില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ഗാനം എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് ജിമ്മിക്കി കമ്മല്‍.

മൂന്ന് കോടി പിന്നിട്ടു

മൂന്ന് കോടിയിലധികം കാഴ്ചക്കാരെ നേടിയാണ് ഈ ഗാനം യൂടൂബില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട മലയാള ഗാനമായി മാറിയത്. മൂന്ന് കോടി ആറ് ലക്ഷത്തിലധികം പേരാണ് ഇതിനോടകം ജിമ്മിക്കി കമ്മല്‍ ഗാനം യൂടൂബലില്‍ കണ്ടത്.

ഒര്‍ജിനല്‍ പതിപ്പ്

ഒട്ടനേകം പതിപ്പുകളാണ് ജിമ്മിക്കി കമ്മലിന് ഇതിനോടകം പുറത്തിറങ്ങിയത്. ഇറങ്ങിയ പതിപ്പുകളെല്ലാം യൂടൂബില്‍ ഹിറ്റാവുകയും ചെയ്തു. ഇതിനിടയിലും യഥാര്‍ത്ഥ പതിപ്പിന് മൂന്ന് കോടിയിലധികം കാഴ്ചക്കാരെ നേടാനായി. എല്ലാ പതിപ്പുകളും ചേര്‍ത്ത് വച്ചാല്‍ കാഴ്ചക്കാരുടെ എണ്ണം അഞ്ച് കോടിയിലധികമാകും.

തകര്‍ത്തത് മമ്മൂട്ടി ചിത്രത്തെ

മമ്മൂട്ടി ചിത്രം ഭാസ്‌കര്‍ ദ റാസ്‌കലിലെ ഐ ലൗവ് യു മമ്മി എന്ന ഗാനത്തിന്റെ റെക്കോര്‍ഡാണ് ജിമ്മിക്കി കമ്മല്‍ പിന്നലാക്കിയത്. മൂന്ന് കോടി നാല് ലക്ഷം ആളുകളാണ് ഈ ഗാനം ഇതുവരെ കണ്ടത്. ബേബി അനിഘയും നയന്‍താരയുമാണ് ഈ ഗാന രംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡ്

എ ലൗവ് യു മമ്മി എന്ന ഗാനത്തെ ജിമ്മിക്കി കമ്മല്‍ പിന്നിലാക്കിയെങ്കിലും മൂന്ന് കോടി പിന്നിടുന്ന ആദ്യ മലയാള ഗാനം എന്ന റെക്കോര്‍ഡ് ഐ ലൗവ് യു മമ്മിക്ക് തന്നെയാണ്. 2015 ഏപ്രില്‍ 15ന് പബ്ലിഷ് ചെയ്ത ഈ ഗാനം രണ്ട് വര്‍ഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഏട്ടന്റെ റെക്കോര്‍ഡ് ദിവസങ്ങള്‍ കൊണ്ട്

നിരവധി പതിപ്പുകള്‍ ജിമ്മിക്കി കമ്മല്‍ ഗാനത്തിന് പുറത്തിറങ്ങിയിട്ടും മൂന്ന് ലക്ഷത്തിലെത്താന്‍ എടുത്തത് ദിവസങ്ങള്‍ മാത്രം. ഈ വര്‍ഷം ഓഗസ്റ്റില്‍ പബ്ലിഷ് ചെയ്ത ഗാനം 48 ദിവസം കൊണ്ടാണ് മൂന്ന് കോടി പിന്നിട്ടത്.

ഷാന്‍ റഹ്മാന്‍

ജിമ്മിക്കി കമ്മല്‍ എന്ന ഈ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. അനില്‍ പനച്ചൂരാന്റേതാണ് വരികള്‍. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാന രംഗത്ത് മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്.

മോഹന്‍ലാലും ലാല്‍ ജോസും

കരിയറില്‍ ആദ്യമായി മോഹന്‍ലാലും ലാല്‍ ജോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി തിയറ്ററിലേക്ക് എത്തിയ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. എന്നാല്‍ ഈ കൂട്ടുകെട്ട് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തിയില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

English summary
Jimikki Kammal fever continues as the original video fetches 3 crore views in YouTube.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam