»   » 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍' ആഗോള ഹിറ്റെന്ന് ബിബിസി... 'ഏട്ടന്റെ' ഓണസമ്മാനം കിടുക്കി!

'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍' ആഗോള ഹിറ്റെന്ന് ബിബിസി... 'ഏട്ടന്റെ' ഓണസമ്മാനം കിടുക്കി!

Posted By: Karthi
Subscribe to Filmibeat Malayalam

ഓണക്കാലത്ത് റിലീസിനെത്തിയ ഒരു ഓണച്ചിത്രം എന്നതിനേക്കാള്‍ വെളിപാടിന്റെ പുസ്തകം എന്ന സിനിമ ലോക ശ്രദ്ധ നേടുന്നത് 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനമുള്ള സിനിമ എന്ന പേരിലായിരിക്കും. കാരണം സമീപകാലത്ത് ഒരു മലയാള സിനിമ ഗാനത്തിന് ലഭിക്കാത്ത സ്വീകാര്യതാണ് ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തിന് ലഭിക്കുന്നത്.

ഈ കണക്കിലും 'പുള്ളിക്കാരന്‍ സ്റ്റാറാ' പിന്നില്‍ തന്നെ... കളക്ഷന്‍ കുറയാന്‍ വേറെ കാരണം വേണോ?

ടീസറൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു... പക്ഷെ റിലീസിന് ഇത്തിരി വിയര്‍ക്കും! മേര്‍സലിന് സ്റ്റേ...

ആദ്യം ഓഡിയോ ഗാനമായി പുറത്തിറങ്ങിയ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ ഗാനത്തെ ഏറ്റെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഗാനം തരംഗമായി മാറുകയായിരുന്നു. ഇപ്പോഴിതാ ബിബസിയും ജിമ്മിക്കി കമ്മലിനെ ഏറ്റെടുത്തിരിക്കുകയാണ്.

ബിബിസി പോര്‍ട്ടലില്‍

ബിബിസിയുടെ ഔദ്യോഗിക പോര്‍ട്ടിലില്‍ എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തേക്കുറിച്ചുള്ള വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരിത്തുകയാണ്. ആഗോള ഹിറ്റായി മാറിയിരിക്കുകയാണ് ജിമ്മിക്കി കമ്മല്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോക പ്രശസ്തമായി

നിരവധി ആളുകളെ ഡാന്‍സ് കളിപ്പിച്ച ജിമ്മിക്കി കമ്മല്‍ ഗാനം ലോകത്ത് ഡാന്‍സ് ചലഞ്ച് ചെയ്ത ഏറ്റവും വലിയ ഗാനമായി മാറുകയാണ്. ഡാന്‍സ് കളിക്കുന്നതിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെക്കുന്ന ഗാനമായി ഇത് മാറിയിരിക്കുന്നു. അത്രത്തോളം വേര്‍ഷനുകളാണ് ഈ ഗാനത്തിന് പുറത്തിറങ്ങിയിരിക്കുന്നത്.

സൂപ്പര്‍ ഹിറ്റ് വേര്‍ഷന്‍

എന്റമ്മേടെ ജിമ്മിക്കി കമ്മലിന്റെ നിരവധി വേര്‍ഷനുകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടടത് ദുബായിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും ചേര്‍ന്ന് നഡത്തം ചെയ്യുന്ന വേര്‍ഷനാണ്. 16 മില്യന്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്.

ഒര്‍ജിനലും ഹിറ്റ്

സിനിമയിലെ ഒര്‍ജിനല്‍ ഗാനരംഗവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. 20 മില്യനിലധികം ആളുകളാണ് ഇതിനോടകം ഈ ഗാനരംഗം കണ്ടുകഴിഞ്ഞത്. ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയ ഗാനത്തിന് വരികളെഴുതിയത് അനില്‍ പനച്ചൂരാനാണ്.

ലാല്‍ ജോസും മോഹന്‍ലാലും

കരിയറില്‍ ആദ്യമായി ലാല്‍ ജോസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുമ്പേ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. ബെന്നി പി നായരമ്പലം ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

സമ്മിശ്ര പ്രതികരണം

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് പക്ഷെ അതിനൊത്ത വിധം ഉയരാന്‍ സാധിച്ചില്ല. ചിത്രത്തേക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. എങ്കിലും ബോക്‌സ് ഓഫീസില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ ചിത്രത്തിനായി.

മൈക്കിള്‍ ഇടിക്കുള

രണ്ട് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിന്‍സിപ്പലായി എത്തുന്ന മോഹന്‍ലാലിന് ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു തട്ടുപൊളിപ്പന്‍ ഗെറ്റപ്പും ചിത്രത്തിലുണ്ട്.

English summary
A song called Entammede Jimikki Kamal has become famous around the world after people decided it's the next big song for a dance challenge.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam