»   » ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവന വിസമ്മതിച്ചിരുന്നു, പൃഥ്വി പറഞ്ഞപ്പോഴാണ് സമ്മതിച്ചത്!

ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവന വിസമ്മതിച്ചിരുന്നു, പൃഥ്വി പറഞ്ഞപ്പോഴാണ് സമ്മതിച്ചത്!

Posted By: Nihara
Subscribe to Filmibeat Malayalam

ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോണ്‍. പൃഥ്വിരാജ്, നരേന്‍, ഭാവന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിനു ജോസഫും നടി ഭാവനയും. കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇവര്‍ കാര്യങ്ങള്‍ വിശദമാക്കിയത്.

അവന് അതിനുള്ള കഴിവുണ്ട്.. നായകനായി ഉയര്‍ന്നു വരും.. മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി അന്ന് പറഞ്ഞത്!

ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവന ആദ്യം സമ്മതിച്ചിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. ഭാവനയെ മുന്‍നിര്‍ത്തിയാണ് താന്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. താരത്തിന്റെ ഈ തീരുമാനം തന്നെയും പൃഥ്വിരാജിനെയും ഞെട്ടിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഭാവനയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല

ഹണിബീ 2 ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമകളൊന്നും ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ഭാവന. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ കഥ കേള്‍ക്കാന്‍ പോലും ആദ്യം സമ്മതിച്ചിരുന്നില്ല.

പൃഥ്വിരാജ് വിളിച്ചപ്പോള്‍ സമ്മതിച്ചു

പൃഥ്വിരാജ് വിളിച്ചപ്പോഴാണ് ചിത്രത്തിന്റെ കഥ കേള്‍ക്കാന്‍ താരം തയ്യാറായതെന്നും സംവിധായകന്‍ പറയുന്നു. കഥ പറഞ്ഞു തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇനി സിനിമകള്‍ സ്വീകരിക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. കഥ മുഴുവനായപ്പോള്‍ ഭാവന തന്റെ തീരുമാനം മാറ്റുകയായിരുന്നു.

ഭാവന തന്നെ ചെയ്യണം

ശ്വേതയെന്ന കഥാപാത്രത്തെ ഭാവന തന്നെ അവതരിപ്പിക്കണം എന്നുണ്ടായിരുന്നു. തിരക്കഥ എഴുതുമ്പോഴേ താരമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഭവനയുടെ കരിയറില്‍ ലഭിച്ച വ്യത്യസ്തമായ കഥാപാത്രമായി ഇത് മാറുകയും ചെയ്തു.

ഒഴിവു കഴിവ് പറഞ്ഞ് മാറി നിന്നു

ജീന്‍ പോള്‍ ലാലിന്റെ ഹണിബീ2 ന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാനായിരുന്നു ഭാവന തീരുമാനിച്ചത്. പൃഥ്വിരാജ് വിളിച്ചപ്പോഴും ഒഴിവുകഴിവുകള്‍ പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നുവെന്ന് ഭാവന പറഞ്ഞു.

കഥ കേട്ടപ്പോള്‍ തീരുമാനം മാറ്റി

ആദം ജോണിന്റെ കഥ കേട്ടപ്പോഴാണ് താന്‍ തീരുമാനം മാറ്റിയതെന്ന് ഭാവന പറയുന്നു. ശ്വേത എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചത്. പതിവു നായികാ സങ്കല്‍പ്പങ്ങില്‍ നിന്നും മാറി ചിന്തിച്ചുന്ന വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു ഇത്. ഇത്തരത്തിലുള്ള കഥാപാത്രത്തെ മുന്‍പ് അവതരിപ്പിച്ചിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

സംവിധായകന് നന്ദി

ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് മാറി നിന്ന തന്നെ സിനിമയുടെ ഭാഗമാക്കി കരയറിലെ മികച്ചൊരു കഥാപാത്രത്തെയും സമ്മാനിച്ച സംവിധായകനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ഭാവന പറയുന്നു.

English summary
Jinu Abraham shares shooting experience of Adam Joan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam