ബ്ലാക്ക്‌ബെറിക്ക് പിന്നാലെ ഐഫോണ്‍

കെബി മധു ഒരുക്കുന്ന ബ്ലാക്ക്‌ബെറിക്ക് ശേഷം വീണ്ടുമൊരു സിനിമകൂടെ ഈ പട്ടികയില്‍ ഇടം പിടിക്കുകയാണ്. കിരണ്‍ ചാന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന് പുതിയ ചിത്രത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഐ ഫോണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജിഷ്ണുവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കികൊണ്ട് വിനീതും എത്തുന്നുണ്ട്. സുഗീതിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ പരിചയവുമായാണ് കിരണ്‍ ചന്ദ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ന്യൂജനറേഷന്‍ സ്റ്റൈലിലൊരുക്കുന്ന ഒരു കുടുംബ ചിത്രമാണ് ഐ ഫോണെന്നാണ് റിപ്പോര്‍ട്ട്.
മൈഥിലിയും സണ്ണി വെയ്‌നും ബാബുരാജുമെല്ലാം മുഖ്യ വേഷത്തിലെത്തുന് ബ്ലാക്ക്‌ബെറിയുടെ ചിത്രീകരണം അണിയറയില്‍ പുരേഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ബ്ലാക്കബറിക്ക് കഥാ-തിരക്കഥയൊരുക്കുന്നത് കെബി രാജുവാണ്.


Click it and Unblock the Notifications











