»   » പൊട്ടിക്കരഞ്ഞ് സിദ്ധാര്‍ത്ഥ്, മമ്മൂട്ടി, ജയറാം, നിവിന്‍, ഫഹദ്... അവസാനമായി കാണാനെത്തിയവര്‍

പൊട്ടിക്കരഞ്ഞ് സിദ്ധാര്‍ത്ഥ്, മമ്മൂട്ടി, ജയറാം, നിവിന്‍, ഫഹദ്... അവസാനമായി കാണാനെത്തിയവര്‍

Written By:
Subscribe to Filmibeat Malayalam

ജിഷ്ണുവിന്റെ ഭൗതിക ശരീരം കണ്ട് പൊട്ടിക്കരയുകായായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മള്‍ എന്ന ചിത്രത്തിലൂടെ ഒരുമിച്ചാണ് സിദ്ധാര്‍ത്ഥും ജിഷ്ണുവും വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് നിദ്ര എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു. സിദ്ധാര്‍ത്ഥ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടെയായിരുന്നു നിദ്ര.

ഇന്ന് (മാര്‍ച്ച് 25) രാവിലെ എട്ടേ കാലോടെയാണ് ജിഷ്ണു കാന്‍സറിനോട് പൊരുതി മരണത്തിന് കീഴടങ്ങിയത്. കൊച്ചി അമൃത ആശുപത്രിയില്‍ ഇപ്പോള്‍ പൊതു ദര്‍ശനത്തിന് വച്ചിരിയ്ക്കുരയാണ് ജിഷ്ണുവിന്റെ ഭൗതിക ശരീരം. സിനിമാ രംഗത്തെ പ്രമുഖരെല്ലാം അവസാനമൊരുനോക്ക് ജിഷ്ണുവിനെ കാണാനെത്തി.

 jishnu-kochi

സംവിധായകന്‍ കമല്‍, മമ്മൂട്ടി, ജയറാം, നിവിന്‍ പോളി, ഫഹദ് ഫാസില്‍, കൈലാഷ്, ജഗദീഷ്, സിദ്ധിഖ്, തുടങ്ങിയവര്‍ക്ക് പുറമെ ജിഷ്ണുവിന്റെ ആരാധകരു അമൃത ഹോസ്പിറ്റലിലെത്തി. വന്‍ ജനത്തിരക്കാണ് ഇപ്പോള്‍ അവിടെ അനുഭവപ്പെടുന്നത്.

കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ജിഷ്ണു ക്യാമറയ്ക്ക് മുന്നിലെത്തിയത്. കമലിന്റെ നമ്മളില്‍ നായകനായി. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലാണ് മലയാളികള്‍ അവസാനമായി ജിഷ്ണുവിനെ കണ്ടത്. രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ജിഷ്ണുവിന്റെ ഒടുവിലത്തെ റിലീസ്.

നടൻ ജിഷ്ണു രാഘവൻ അന്തരിച്ചു... :( വീഡിയോ കാണാം

നടൻ ജിഷ്ണു രാഘവൻ അന്തരിച്ചു... :( വീഡിയോ കാണാം... Read news: http://bit.ly/1SkyLKW#kaaranavar

Posted by Kaaranavar.com on Thursday, March 24, 2016
English summary
Jishnu Raghavan is no more, Video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam