»   » തിരിച്ചുവരും എന്ന് പറഞ്ഞു, വന്നില്ല, ജിഷ്ണു മരണത്തിലേക്ക് പോയി...

തിരിച്ചുവരും എന്ന് പറഞ്ഞു, വന്നില്ല, ജിഷ്ണു മരണത്തിലേക്ക് പോയി...

Written By:
Subscribe to Filmibeat Malayalam

നടന്‍ ജിഷ്ണു ഒടുവില്‍ കാന്‍സറിനോട് പൊരുതി വിധിയ്ക്ക് കീഴടങ്ങി. ക്യാന്‍സര്‍ രോഗത്തോട് പൊരുതി ഒരുക്കില്‍ വിഷ്ണു വിജയിച്ചരുന്നു. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവും നടത്തി. പക്ഷെ വീണ്ടും ക്യാന്‍സര്‍ വിഷ്ണുവിനെ വേട്ടയാടികൊണ്ടേയിരുന്നപ്പോഴും തിരിച്ചുവരും എന്ന പ്രതീക്ഷ നടന്‍ നല്‍കിയിരുന്നു.

ക്യാന്‍സറിന്റെ വേദന തിന്ന് കഴിയുമ്പോഴും വളരെ പോസിറ്റീവായിരുന്നു ജിഷ്ണു. സിനിമയിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷ എന്നും അദ്ദേഹത്തിന്റെ സംസാരത്തിലുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷ്ണു തന്റെ അസുഖ വിവരങ്ങള്‍ എന്നും ഫേസ്ബുക്കിലൂടെ അറിയിച്ചു. തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിച്ചത്.

 jishnu

ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ഐസിയുവിലാണെന്ന് പറഞ്ഞ് ജിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഐസിയു എന്റെ രണ്ടാമത്തെ വീടാണെന്നും എനിക്കവിടെ സന്തോഷമാണെന്നുമാണ് ജിഷ്ണു പോസ്റ്റില്‍ പറഞ്ഞത്. അപ്പോഴും തിരിച്ചുവരും എന്ന് പുഞ്ചിരിച്ചുകൊണ്ട് ജിഷ്ണു പറഞ്ഞു.

വളരെ പോസിറ്റീവായ വ്യക്തിയാണ് ജിഷ്ണു എന്ന് സഹപ്രവര്‍ത്തകരും പറയുന്നു. ശക്തമായ ഒരു തിരിച്ചുവരവ് ജിഷ്ണണു ആഗ്രഹിച്ചിരുവത്രെ. അസുഖ വിവരം വിളിച്ചു ചോദിയ്ക്കുമ്പോള്‍ താന്‍ തിരിച്ചുവരും, ഇപ്പോള്‍ കുഴപ്പമൊന്നുമില്ല എന്ന് എല്ലാവരോടും പറഞ്ഞു. പക്ഷെ വന്നില്ല...പോയി..

English summary
Jishnu Raghavan passed away

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam