»   » ആദിയ്ക്ക് പിന്നാലെ ലാലേട്ടന്‍ വീണ്ടും ജിത്തു ജോസഫിനൊപ്പം ഒന്നിക്കുന്നു! ഇത്തവണയും ഞെട്ടിക്കുമോ?

ആദിയ്ക്ക് പിന്നാലെ ലാലേട്ടന്‍ വീണ്ടും ജിത്തു ജോസഫിനൊപ്പം ഒന്നിക്കുന്നു! ഇത്തവണയും ഞെട്ടിക്കുമോ?

Posted By:
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി തിയറ്ററുകൡ വിജയമായി പ്രദര്‍ശനം തുടരുകയാണ്. അതിനിടെ മോഹന്‍ലാല്‍ ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.

ലാലിന്റെ മകളുടെ വിവാഹ വിരുന്നില്‍ മമ്മൂട്ടിയ്ക്ക് പോലും കിട്ടാത്ത മാസ് എന്‍ട്രിയുമായി നടി സീനത്ത്!

ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും ചേര്‍ന്ന് പുതിയ സിനിമ വരാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ജിത്തു ജോസഫ് താനും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞത്.

ജിത്തു ജോസഫിന്റെ അടുത്ത സിനിമ

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിച്ച ആദിയുടെ വിജയം തിയറ്ററുകളില്‍ നടക്കുകയാണ്. അതിനിടെയാണ് ജിത്തു ജോസഫിന്റെ അടുത്ത സിനിമ കുറിച്ചുള്ള വിവരം സംവിധായകന്‍ തന്നെ വ്യക്തമാക്കിയത്.

മോഹന്‍ലാല്‍ നായകന്‍

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍. ഇക്കാര്യം ആദിയെ കുറിച്ച് അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തിലാണ് സംവിധായകന്‍ വ്യക്തമാക്കിയത്.

ദൃശ്യത്തിന് ശേഷം

മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്ന ദൃശ്യം സംവിധാനം ചെയ്തതും ജിത്തു ജോസഫ് ആയിരുന്നു. 2015 ലായിരുന്നു സിനിമ റിലീസിനെത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

സിനിമയുടെ വിശേഷങ്ങള്‍

എന്നാല്‍ ജിത്തുവിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. മോഹന്‍ലാല്‍ സിനിമയ്‌ക്കൊപ്പം യുവതാരവുമായി ജിത്തു പുതിയ സിനിമ സംവിധാനം ചെയ്യുന്നുണ്ട്.

ജിത്തു ജോസഫ് ബോളിവുഡിലേക്ക്

ജിത്തു ജോസഫ് ബോളിവുഡിലേക്ക് പോവുകയാണെന്നും സംവിധായകൻ തന്നെ പറഞ്ഞിരുന്നു. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു ജിത്തു ഇക്കാര്യം വെളിപ്പെടുത്തിയത്.

ദൃശ്യമാണ് ഭാഗ്യം

മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കണ്ടിട്ടാണ് ബോളിവുഡിലേക്കുള്ള അവസരം തന്നെ തേടി വന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തിലെ നായകന്‍ ഇമ്രാന്‍ ഹാഷ്മിയാണ്. ഒരു ഹോളിവുഡ് സിനിമയെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്.

English summary
Jithu Joseph and Mohanlal team join to again

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam